You are here

കർഷകരോഷ തരംഗം

കുഴിഞ്ഞ കണ്ണുകളിൽനിന്ന്​ രോഷവും നഗ്​ന പാദങ്ങളിൽനിന്ന്​ ചോരയും പൊടിച്ച്​ മുംബൈ മഹാനഗരത്തിലേക്ക്​ ആർത്തലച്ചുവന്ന കർഷക ​പ്രതിഷേധത്തി​​​​െൻറ കനലുകൾ മഹാരാഷ്​ട്രയിൽ ഇപ്പോഴും എരിയുകയാണ്​. കടം എഴുതിത്തള്ളല്‍, വിള ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍കൊണ്ട് ശമിപ്പിക്കാന്‍ കഴിയാത്ത ഇൗ രോഷത്തി​​​​െൻറ തീച്ചൂളയിലാണ്​​ ബി.ജെ.പിക്ക്​ വീണ്ടും വോട്ടുതേടേണ്ടത്​. കഴിഞ്ഞ മാര്‍ച്ചിലും നവംബറിലും നടന്ന കർഷക കാല്‍നട ജാഥയുടെ ചൂടും ചൂരും അടങ്ങിയില്ലെന്നു മാത്രമല്ല, വിളകളുടെ വിലയിടിവില്‍ അത് ആളിക്കത്തുകയാണ്. വരൾച്ച അതി​​​​െൻറ പാരമ്യതയിലെത്തി.

അഖിലേന്ത്യ കിസാന്‍ സഭ, ലോക് സംഘര്‍ഷ് മോര്‍ച്ച എന്നിവയുടെ നേതൃത്വത്തില്‍ നാസിക് ഉൾ​െപ്പടെ സംസ്ഥാനത്തി​​​​െൻറ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങൾ തുടരുകയുമാണ്​. ഒരു മുംബൈ മാർച്ചിനുകൂടി കിസാൻ സഭ ശ്രമിക്കുന്നുണ്ട്​. എന്നാൽ, ഇൗ പ്രതികൂല ഘടകങ്ങള്‍ക്കിടയിലും നഗരസഭ തെരഞ്ഞെടുപ്പുകളിലെ വിജയം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസി​​​​െൻറ നേതൃത്വത്തിലിറങ്ങുന്ന ബി.ജെ.പിക്ക്​ ആശ്വാസം പകരുന്നുണ്ട്​. 

kisan-sabha-protest

അതേസമയം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്​ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ വോട്ടുകുത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ മഹാരാഷ്​ട്രയിലും സജീവമാണ്​. മധ്യപ്രദേശുമായും ഛത്തിസ്ഗഢുമായ​​ും അതിർത്തി പങ്കിടുന്ന മഹാരാഷ്​ട്രയില്‍ ​ലോക്സഭ സീറ്റ്​ 48 ആണ്​. നിയമസഭ സീറ്റ്​ 288ഉം. കർഷക ദുരിതം, നോട്ടുനിരോധനവും ജി.എസ്.ടിയും മൂലമുണ്ടായ ചെറുകിട വ്യവസായ-തൊഴില്‍ പ്രതിസന്ധി, മറാത്ത സംവരണം സൃഷ്​ടിക്കുന്ന സാമുദായിക വിഭജനം തുടങ്ങിയവയാണ് മുഖ്യമായും ബി. ജെ.പി നേരിടേണ്ട പ്രതികൂല ഘടകങ്ങള്‍.

അന്ന്​ നേടിയത്​ ചരിത്രവിജയം; ഇനി?

2014ൽ മോദി തരംഗത്തിൽ ചരിത്രവിജയമാണ് സംസ്​ഥാനത്ത്​ ബി.ജെ.പി നേടിയത്​. അതുവരെ 13 കടക്കാത്ത ബി.ജെ.പി, 24 സീറ്റിൽ മൽസരിച്ച്​ 23 എണ്ണം നേടി.  20 സീറ്റുകള്‍ ശിവസേനക്കും ശേഷിച്ചവ ചെറു സഖ്യകക്ഷികള്‍ക്കും നല്‍കി. 18ൽ ശിവസേനയും ചെറുകക്ഷികളില്‍ കര്‍ഷക നേതാവ് രാജു ഷെട്ടിയും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ടിലേക്കും എന്‍.സി.പി നാലിലേക്കും വീണു. നരേന്ദ്ര മോദി കര്‍ഷകര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും നല്‍കിയ പ്രതീക്ഷയായിരുന്നു കൂറ്റന്‍ വിജയത്തി​​​​െൻറ പ്രധാന ഘടകം. ഭരണവിരുദ്ധ വികാരത്തിലും അഴിമതി ആരോപണങ്ങളിലും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ഒഴുകിപ്പോയി. പരമ്പരാഗത ദലിത്, മുസ്​ലിം വോട്ടുകള്‍ ഭിന്നിച്ചതും കോണ്‍ഗ്രസ് സഖ്യത്തി​​​​െൻറ പരാജയം പൂര്‍ണമാക്കി.

രോഷം പാലമാക്കാൻ കോൺഗ്രസ്​

കര്‍ഷകരോഷം പാരമ്യത്തിൽ എത്തിയതോടെ സ്വാഭിമാൻ ശേത്കാരി സംഘടന നേതാവും എം.പിയുമായ രാജു ഷെട്ടി എന്‍.ഡി.എ വിട്ടതും എം.പി സ്ഥാനം രാജിവെച്ച് നാന പടോളെ ബി.ജെ.പി വിട്ടതും ഭരണകക്ഷിക്ക്​ തിരിച്ചടിയാണ്​. ഇരുവരും ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. എന്നാൽ, കര്‍ഷകരോഷം അനുകൂലമാക്കാൻ കാര്യമായ ശ്രമം കോണ്‍ഗ്രസി​​​​െൻറ ഭാഗത്തുനിന്ന്​ ആരംഭിച്ചിട്ടില്ല. സി.പി.എമ്മി​​​​െൻറ അഖിലേന്ത്യ കിസാൻ സഭയും ചെറുകിട കര്‍ഷക സംഘടനകളുമാണ് ഇപ്പോൾ രംഗത്തിറങ്ങുന്നത്. ഗ്രാമീണ ജനങ്ങളുടെ ദുരിതം രോഷമാക്കി വളര്‍ത്താനും അത് സര്‍ക്കാറി​െനതിരെ സജീവമായി നിലനിര്‍ത്താനും ശക്തമായ പ്രതിപക്ഷം വേണമെന്ന്​ തെരഞ്ഞെടുപ്പ് വിദഗ്​ധൻ യോഗേന്ദ്ര യാദവ്​ പറയുന്നു. എന്നാൽ, കോണ്‍ഗ്രസിന്​ ഇതിന്​ കഴിഞ്ഞിട്ടില്ല.

raju-shetty
രാജു ഷെട്ടി
 

അതേസമയം, ഇത്തവണ കോൺഗ്രസ്​-എൻ.സി.പി സഖ്യം 48ൽ എട്ട്​ സീറ്റുകൾ ദലിത്​, കർഷക പാർട്ടികൾക്ക്​ വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്​. കഴിഞ്ഞതവണ തങ്ങളെ കൈവിട്ട ദലിത്​, മുസ്​ലിം, കർഷക വോട്ടുകൾ തിരിച്ചുപിടിക്കുകയാണ്​ ലക്ഷ്യം. പ്രകാശ്​ അംബേദ്​കറുടെ പുതിയ മുന്നണിയായ വഞ്ചിത്​ ബഹുജൻ അഗാഡിക്ക്​ ആറും രാജു ഷെട്ടിയുടെ സ്വാഭിമാൻ ശേത്​കാരിക്ക്​ രണ്ടും സീറ്റുകൾ നൽകാനാണ്​ ധാരണ. എന്നാൽ, മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ അടക്കമുള്ള സഖ്യ കക്ഷികളിൽനിന്നുള്ള 12 ഒ.ബി.സിക്കാർക്ക്​ സീറ്റ്​ വേണമെന്നാണ്​ പ്രകാശ്​ അംബേദ്​കറുടെ നിലപാട്​. മജ്​ലിസിനെ കൂടെക്കൂട്ടാൻ കോൺഗ്രസ്​ മടിക്കുന്നു. സീറ്റുകളുടെ എണ്ണത്തിൽ നീക്കു​പോക്ക്​ ആവാമെന്നും ​പ​േക്ഷ, ആർ.എസ്​.എസി​​​​​െൻറ ഭരണത്തിന്​ എതിരെ എന്ത്​ നിലപാട്​ സ്വീകരിക്കുമെന്ന്​ കോൺഗ്രസിന്​ വ്യക്​തമാക്കാൻ കഴിയാത്തത്​ അംഗീകരിക്കാനാവില്ലെന്നും പ്രകാശ്​ പറയുന്നു.

48 സീറ്റുകളിലും ത​​​​െൻറ പാർട്ടി മത്സരിക്കുമെന്നാണ്​​ അദ്ദേഹത്തി​​​​െൻറ മുന്നറിയിപ്പ്​. രാജു ഷെട്ടിയാക​െട്ട, നാലു സീറ്റെങ്കിലും വേണമെന്ന ഉടക്കിലാണ്​. മഹാസഖ്യം കോർക്കാൻ പാർട്ടി പാടുപെടുന്നതിനിടയിലാണ്​ മുംബൈ കോൺഗ്രസിൽ ഉൾപ്പോര്​ പരസ്യമാകുന്നത്​. മുംബൈ പ്രസിഡൻറ്​​ സഞ്​ജയ്​ നിരുപമിനോടുള്ള എതിർപ്പ്​ സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച്​ മുൻ കേന്ദ്രമന്ത്രി മിലിന്ദ്​ ദേവ്​ര രംഗത്തുവന്നത്​ പാർട്ടിക്ക്​ ക്ഷീണമായി. ബി.ജെ.പി സംസ്​ഥാന സര്‍ക്കാറിൽ മന്ത്രിപദം പ്രതീക്ഷിച്ച് കോണ്‍ഗ്രസ് വിട്ട്​ മഹാരാഷ്​ട്ര സ്വാഭിമാന്‍ പക്ഷ പാര്‍ട്ടിയുണ്ടാക്കിയ നാരായൺ റാണെയെ ഒപ്പംകൂട്ടി സിന്ധ്​ദുർഗ്​ സീറ്റ്​ നൽകാൻ എൻ.സി.പിയിൽ നീക്കമുണ്ട്​. ബി.ജെ.പിയുമായി അകന്ന റാണ എന്‍.സി.പി ബന്ധത്തിലൂടെ തിരിച്ചു​വരാനുള്ള ശ്രമത്തിലാണ്. റാണെയുടെ മകന്‍ നിലേഷ് റാണെക്കുവേണ്ടി എന്‍.സി.പി ഈ മണ്ഡലം കോൺഗ്രസിൽനിന്ന്​ ആവശ്യപ്പെടുന്നു.

എന്തും സഹിക്കും, ശിവസേനക്കു വേണ്ടി

മറുഭാഗത്ത് ഏതുവിധേനയും ശിവസേനയുമായി സഖ്യം മുന്നോട്ടു​കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസ്​ മഹാസഖ്യത്തിനു മുമ്പിൽ ഇരുവര്‍ക്കും ഒന്നിച്ചു നിൽക്കൽ അനിവാര്യമാണ്. നിലവില്‍ പ്രതിപക്ഷ​േത്തക്കാൾ വലിയ ബി.ജെ.പി വിമര്‍ശകരാണ് ശിവസേന. 2014ൽ ബി.ജെ.പിക്ക് മുമ്പില്‍ നഷ്​ടപ്പെട്ട ‘വല്യേട്ടന്‍’ പദവി തിരിച്ചുപിടിക്കുകയാണ് സേനയുടെ ലക്ഷ്യം. ലോക്സഭയിലേക്ക് കൂടുതൽ സീറ്റുകള്‍ ബി.ജെ.പിക്കും നിയമസഭയിൽ കൂടുതല്‍ സീറ്റുകൾ തങ്ങള്‍ക്കുമെന്ന താക്കറെ കാലത്തെ നിലപാട് വീണ്ടെടുക്കാനാണ് സേനയുടെ ശ്രമം.

Uddhav-Thackeray
ഉദ്ദവഎ താക്കറെ
 

നഗരങ്ങളില്‍ നില ഭദ്രമാണെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. സംസ്ഥാനത്തെ 27 നഗരസഭകളില്‍ 16ഉം ഇന്ന് ബി.ജെ.പിയാണ് ഭരിക്കുന്നത്. മുംബൈ നഗരസഭ ഭരിക്കുന്നത് ശിവസേനയാണെങ്കിലും രണ്ട് സീറ്റുകളുടെ മാത്രം വിത്യാസമുള്ള ബി.ജെ.പിയുടെ ഒൗദാര്യത്തിലാണത്​. ഒറ്റക്കു മത്സരിക്കുകയാണെങ്കില്‍ നഗരങ്ങളിൽ കോണ്‍ഗ്രസ് സഖ്യമല്ല ശിവസേനയാണ് തങ്ങള്‍ക്ക് പ്രതികൂലമാകുകയെന്നാണ് ബി.ജെ.പി കരുതുന്നത്​. ഭരണം നഷ്​ടപ്പെട്ടതോടെ കോണ്‍ഗ്രസ് നിര്‍ജീവമാണ്. എന്നാൽ, ശിവസേന ഒപ്പം നിന്നില്ലെങ്കിൽ അത്​ ബി.ജെ.പിക്ക്​ പ്രതികൂലമാകും. ഇതേ അവസ്​ഥ തന്നെയാണ്​ ശിവസേനക്കെങ്കിലും ഇതുവരെ അവർ അയഞ്ഞിട്ടില്ല. ഒടുവിൽ ശിവസേനയുടെ പിടിവാശിക്കു​ മുമ്പിൽ ബി.ജെ.പി അയയേണ്ടിവരും. 

സംവരണം ആരെ തുണക്കും?

തെരഞ്ഞെടുപ്പി​​​​െൻറ​ വക്കിൽ നിൽക്കെ പ്രഖ്യാപിച്ച സംവരണ തന്ത്രങ്ങൾ എതുവിധമാകും ബി.ജെ.പിയെ തുണക്കുകയെന്നത്​ കണ്ടറിയണം. 32 ശതമാനം വരുന്ന മറാത്തർക്ക്​ 16 ശതമാനവും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ഉയർന്ന ജാതിക്കാർക്ക്​​ 10 ശതമാനവും സംവരണമാണ്​ ഫട്​നാവിസ്​ സർക്കാർ ഏർപ്പെടുത്തിയത്. ഇത്​ 50 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങളില്‍ അതൃപ്തിക്ക് വഴിവെച്ചു. സംവരണ വിഷയത്തിലെ ബി.ജെ.പിയുടെ ആത്മാർഥതയെ മറാത്തകളും സംശയിക്കുന്നു. സംസ്​ഥാനത്തെ മൊത്തം സംവരണം 50 എന്ന പരിധിവിട്ട്​ 78 ശതമാനത്തിൽ എത്തിനിൽക്കുന്നത്​ നിയമക്കുരുക്കിലാണ്​. കോടതി വിധിക്കു മു​മ്പേ തെരഞ്ഞെടുപ്പ്​ കഴിയുമെന്ന തന്ത്രമാണോ ബി.ജെ.പിയു​​േട​െതന്ന സംശയമാണ്​ സമുദായങ്ങൾക്കിടയിൽ.

ഉ​ള്ളി​വി​ല പ്ര​ധാ​ന​മ​ന്ത്രി​ക്ക്​

കാര്‍ഷിക മേഖലയാണ് നിലവിൽ ശക്തമായി പുകഞ്ഞുകൊണ്ടിരിക്കുന്നത്. ചരക്ക് ചന്തയില്‍ എത്തിക്കാനുള്ള വണ്ടിക്കൂലിക്കുപോലും തികയാത്ത വിധം ഉള്ളിവില തകര്‍ന്നു. ഉള്ളിക്ക്​ കിട്ടുന്ന ‘ചില്ലികാശ്’​ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ചാണ് കര്‍ഷകർ പ്രതിഷേധിച്ചത്​. എല്ലാ വിഭാഗം കര്‍ഷകരും സമാന ദുരിതത്തിലാണ്. 

Maharashtra
അഖിലേന്ത്യാ കിസാൻ സഭയുടെ ലോങ്​മാർച്ചിൽ പ​െങ്കടുത്ത്​ പാദം പൊട്ടിയ കർഷകസ്​ത്രീക്ക്​ പ്രഥമ ശുശ്രൂഷ നൽകുന്നു
 

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിച്ച് കൃത്യമായി നടപ്പാക്കണമെന്ന ആവശ്യം ഇന്നും അര്‍ഹിക്കും വിധം പരിഗണിച്ചിട്ടില്ല. ആദിവാസികള്‍ പരമ്പരാഗതമായി കൃഷി ചെയ്തുപോന്ന വനഭൂമിയുടെ അവകാശം അവര്‍ക്ക് വിട്ടുകൊടുക്കുന്ന വനാവകാശ നിയമവും നടപ്പായില്ല. കാര്‍ഷിക കടമാണ് മറ്റൊന്ന്. 2017ല്‍ ദേവേന്ദ്ര ഫഡ്​നാവിസ് സര്‍ക്കാര്‍ 34,000 കോടിരൂപയുടെ കടം ഉപാധികളോടെ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്തെ കര്‍ഷകരിൽ 49 ശതമാനം പേര്‍ക്ക്​ മാത്രമാണ് ഇത്​ ലഭിച്ചത്​. മുംബൈയിലേക്ക് നടന്ന കർഷക റാലികളുടെ ഫലമായി സര്‍ക്കാർ ഉറപ്പുകൾ നൽകിയെങ്കിലും അതിന്നും കടലാസിലാണ്​.

Loading...
COMMENTS