ന്യൂഡൽഹി: ലോക്പാൽ അംഗം ജസ്റ്റിസ് ദിലീപ് ബി. ഭോസ് ലെ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പദവി രാജിവെച്ചതെന് ന് അധികൃതർ അറിയിച്ചു.
2019 മാർച്ച് 27നാണ് ജസ്റ്റിസ് ഭോസ് ലെ ലോക്പാൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ജസ്റ്റിസ് ഭോസ് ലെയെ കൂടാതെ ജസ്റ്റിസുമാരായ പി.കെ മൊഹന്തി, അഭിലാഷ കുമാരി, എ.കെ ത്രിപാഠി എന്നിവരാണ് ലോക്പാലിലെ മറ്റ് ജുഡീഷ്യറി അംഗങ്ങൾ.
സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി.സി ചന്ദ്രയാണ് ലോക്പാൽ ചെയർമാൻ. ആകെ എട്ടംഗങ്ങളാണ് ലോക്പാൽ സംവിധാനത്തിൽ ഉണ്ടാവുക.
സർക്കാർ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പാക്കിയതാണ് ലോക്പാൽ സംവിധാനം.