Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​പാൽ നിയമനത്തിന്​...

ലോക്​പാൽ നിയമനത്തിന്​ പ്രത്യേക ക്ഷണിതാവാകാനുള്ള വാഗ്​ദാനം നിരസിച്ച്​ ഖാർഗെ

text_fields
bookmark_border
Mallikarjun-Kharge
cancel

ന്യൂഡൽഹി: ലോക്​പാൽ സമിതി​െയ തെരഞ്ഞെടുക്കാനുള്ള സംഘത്തിലേക്ക്​ പ്രത്യേക ക്ഷണിതാവാകാനുള്ള വാഗ്​ദാനം നിരസിച ്ച്​ കോ​ൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ. ഇക്കാര്യം അറിയിച്ചുകൊണ്ട്​ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദ ിക്ക്​ കത്തെഴുതി.

പ്രത്യേക ക്ഷണിതാവിന്​ ലോക്​ പാൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നടപടിയിൽ പ​ങ്കെടുക്കാൻ അവക ാശമില്ല. ഗൗരവമുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തെ നിശബ്​ദരാക്കുന്നതിനാൽ ഈ സ്​ഥാനം സ്വീകരിക്കില്ല. -മല്ലികാർജുൻ ഖാർ ഗെ മോദിക്കെഴുതിയ കത്തിൽ പറഞ്ഞു.

ലോക്​പാലിനെ തെരഞ്ഞെടുക്കാനുള്ള പാനലിൽ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ മല്ലികാർജുൻ ഖാർഗെയെ ഉൾപ്പെടുത്താത്തത്​ വിവാദമായിരുന്നു. പ്രത്യേക ക്ഷണിതാവെന്ന സ്​ഥാനം മുമ്പും മല്ലികാർജുൻ ഖാർഗെക്ക്​ വെച്ചു നീട്ടിയിരുന്നു. ഏഴാം തവണയാണ്​ അദ്ദേഹം സ്​ഥാനം നിരസിക്കുന്നത്​.

താൻ യോഗത്തിൽ പ​ങ്കെടുക്കാൻ സാധ്യമല്ലെന്ന്​ അറിയിക്കുന്നത്​ ചൂണ്ടിക്കാട്ടി കഴിഞ്ഞ അഞ്ചുവർഷമായി ലോക്​പാൽ നിയമനം നടത്താതെ ഒഴിവുകഴിവ്​ പറയുകയാണ്​ സർക്കാറെന്ന്​ ഖാർഗെ കുറ്റപ്പെടുത്തി. ലോക്​പാൽ സെലക്​ഷൻ കമ്മിറ്റിയിൽ പ്രതിപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ ഉൾക്കൊള്ളിക്കുന്ന തരത്തിൽ ചട്ടങ്ങൾ മാറ്റാൻ 2014 മുതൽ ഇതുവരെയും ഒരു ശ്രമം പോലും സർക്കാർ നടത്തിയില്ലെന്നും ഖാർഗെ വിമർശിച്ചു.

പാർല​െമൻറിലെ ആകെ 543 സീറ്റുകളിൽ 10 ശതമാനമെങ്കിലും നേടുന്ന പാർട്ടിക്ക്​ മാത്രമേ പ്രതിപക്ഷ നേതാവുണ്ടാകൂ. കോൺഗ്രസിനോ മറ്റ്​ പാർട്ടികൾക്കോ​ ഇത്രയും സീറ്റുകൾ നേടാൻ സാധിക്കാത്തതിനാൽ പ്രതിപക്ഷ നേതാവ്​ സ്​ഥാനം ആർക്കും നൽകിയിട്ടില്ല. അതിനാൽ പ്രധാന പാനലുകളിൽ പ്രതിപക്ഷ നേതാവ്​ സ്​ഥാനം നൽകുന്നതിൽ സാ​ങ്കേതിക പ്രശ്​നങ്ങൾ ഉണ്ടാകാറുണ്ട്​.

ലോക്​പാൽ രൂപീകരിക്കാൻ ഏത്​ ദിവസം സെലക്​ഷൻ കമ്മിറ്റി യോഗം ചേരു​െമന്ന്​ 10 ദിവസത്തിനുള്ളിൽ തീരുമാനിക്കണമെന്ന്​ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. ലോക്​പാൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നടപടി ഇന്ന്​ തുടങ്ങുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun khargemalayalam newsLok PalLok Pal Selection Committee
News Summary - Lokpal Deadline Close, Mallikarjun Kharge Says "No" To Meet Again -India News
Next Story