സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. ബുധനാഴ്ച രാവിലെ മൈസൂരുവിലെ ലോകായുക്ത ഓഫിസിൽ ഹാജരാകാനാണ് നിർദേശം. നോട്ടീസ് ലഭിച്ചതായി സിദ്ധരാമയ്യ സ്ഥിരീകരിച്ചു.
മുഡ ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രിയെ ആദ്യമായാണ് അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ ബി.എം. പാർവതിയെ ഒക്ടോബർ 25ന് ലോകായുക്ത പൊലീസ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
മുഡ മുൻ കമീഷണർമാരിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി സെപ്റ്റംബർ 27നാണ് ലോകായുക്ത കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

