ന്യൂഡൽഹി: ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്ക് വേണ്ടി ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സഞ്ജയ് ധോത്രെ. സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്തവും ചുമതലകളും ഉയർത്തുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
'സമൂഹമാധ്യമങ്ങളുടെ ഉത്തരവാദിത്തവും ചുമതലകളും വർധിപ്പിക്കുന്നതിനായി ഐ.ടി നിയമം ഭേദഗതി ചെയ്യുന്ന നടപടിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം' -സഞ്ജയ് ധോത്രെ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. നിയമങ്ങൾ അന്തിമ രൂപത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.