Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിലേക്ക് സ്വാഗതം ചെയ്ത് സ്പീക്കർ ഓം ബിർല

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ഔദ്യോഗികമായ‍ി സ്വാഗതം ചെയ്ത് സ്പീക്കർ ഓം ബിർല. രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്‍റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ലോക്സഭ ചേർന്നപ്പോഴാണ് സ്പീക്കർ സ്വാഗതം ചെയ്തത്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് സ്പീക്കർ ആശംസകൾ നേരുകയും ചെയ്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് എന്ന നിലയിൽ രാ​ഹു​ൽ ഗാ​ന്ധി കഴിഞ്ഞ ദിവസം ലോ​ക്സ​ഭ​യി​ൽ ന​ട​ത്തി​യ ക​ന്നി​പ്ര​സം​ഗം ഏറെ പ്രശംസ നേടിയിരുന്നു. ഭ​ര​ണ​ക​ക്ഷി​ക്ക് രാ​ഷ്ട്രീ​യ അ​ധി​കാ​ര​മു​ണ്ടാ​കാ​മെ​ന്നും എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​വും ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം സ​ഭ​യി​ൽ കേ​ൾ​പ്പി​ക്കു​ന്ന​വ​രാ​ണെ​ന്നും രാ​ഹു​ൽ സ്പീ​ക്ക​റെ ഓ​ർ​മി​പ്പി​ച്ചു. എ​ത്ര ഫ​ല​പ്ര​ദ​മാ​യി സ​ഭ ന​ട​ന്നോ എ​ന്ന​ത​ല്ല ഇ​ന്ത്യ​യു​ടെ ശ​ബ്ദം ഈ ​സ​ഭ​യി​ൽ എ​ത്ര​ത്തോ​ളം കേ​ൾ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി എ​ന്ന​താ​ണ് ചോ​ദ്യ​മെ​ന്ന് രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു.

സ്പീ​ക്ക​റെ സ​ഹാ​യി​ക്കാ​നും സ​ഭ ന​ട​ത്താ​നു​മാ​ണ് പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തെ കേ​ൾ​ക്ക​ൽ സു​പ്ര​ധാ​ന​മാ​ണ്. വി​ശ്വാ​സ​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹ​ക​ര​ണ​മു​ണ്ടാ​കു​ക. പ്ര​തി​പ​ക്ഷ​ത്തി​ന്റെ ശ​ബ്ദം ഈ ​സ​ഭ​യി​ൽ കേ​ൾ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. പ്ര​തി​പ​ക്ഷ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്തി സ​ഭ കൊ​ണ്ടു​പോ​കാ​മെ​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ആ​ശ​യ​മാ​ണ്.

ഇ​പ്രാ​വ​ശ്യം ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ നി​ർ​ണാ​യ​ക​മാ​യ രീ​തി​യി​ൽ പ്ര​തി​പ​ക്ഷം ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ശ​ബ്ദം കേ​ൾ​പ്പി​ക്കും. രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന പ്ര​തി​പ​ക്ഷം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ജ​ന​ത ആ​ഗ്ര​ഹി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ത​ങ്ങ​ളെ അ​തി​ന് അ​നു​വ​ദി​ച്ച് ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം സ്പീ​ക്ക​ർ നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും രാ​ഹു​ൽ ഗാന്ധി പ​റ​ഞ്ഞു.

പ്രതിപക്ഷ നേതാവാകണമെന്ന് രാഹുൽ ഗാന്ധിയോട് കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതി യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങ് അവതരിപ്പിച്ച പ്രമേയം യോഗം പാസാക്കുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ ഇൻഡ്യ സഖ്യം തെരഞ്ഞെടുത്തത്. തുടർന്ന് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുന്ന കത്ത് പ്രോ ടൈം സ്പീക്കർക്ക് കൈമാറി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lok Sabha Speaker Om Birla welcomes Rahul Gandhi on his election as the LoP Lok Sabha.
Next Story