ലോക്സഭ തെരഞ്ഞെടുപ്പ്: പോരാട്ടം മോദിയും മറ്റുള്ളവരും തമ്മിൽ -അമിത് ഷാ
text_fieldsന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റുള്ളവരും തമ്മിലാണെന് ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. യു.പിയിൽ ബി.ജെ.പി ബൂത്ത് വർക്കർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ ്ദേഹം.
മോദി പ്രധാനമന്ത്രിയും യോഗി മുഖ്യമന്ത്രിയും ആവുേമ്പാൾ പൊതുതെരഞ്ഞെടുപ്പിലെ പോരാട്ടം യു.പിയിൽ മോദിയും മറ്റുള്ളവരുമെന്ന നിലയിലേക്ക് ചുരുങ്ങുമെന്ന് അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതോടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സാധിച്ചുവെന്നും ഷാ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ തകരുന്ന വ്യവസായമായ അലിഗഢ് 'ലോക്കു'കൾക്ക് സമാനമാണ് അഖിലേഷും മായാവതിയെന്നും അമിത് ഷാ പരിഹസിച്ചു. എങ്ങനെ 74 സീറ്റുകൾ നേടുമെന്ന ചോദ്യത്തിന് ബി.ജെ.പിയുടെ റാലിയിലേക്ക് എത്തുന്ന വൻ ജനക്കൂട്ടമാണ് മറുപടിയെന്നും അമിത് ഷാ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
