Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രീം കോടതി ജഡ്ജിമാരു​ടെ എണ്ണം കൂട്ടാനുള്ള ബിൽ ചർച്ചയില്ലാതെ ലോക്സഭ പാസാക്കി

text_fields
bookmark_border
Supreme Court
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആയി ഉയർത്താൻ ലക്ഷ്യമിട്ടുള്ള സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ ലോക്സഭ ഇന്ന് ചർച്ചയില്ലാതെ പാസാക്കി. ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്. സുപ്രീം കോടതിയിൽ നിലവിലുള്ള കേസുകളുടെ എണ്ണം കണക്കിലെടുത്ത് കോടതിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് ബിൽ കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണമാണ് 34 ൽ നിന്ന് 38 ആയി ഉയർത്തുന്നത്. മേയ് അഞ്ചിന് ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 1956 ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിലെ സെക്ഷൻ രണ്ട് ആണ് ഭേദഗതി ചെയ്യുന്നത്.

2019ൽ ആയിരുന്നു അവസാനമായി സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത്. അന്ന് 30ൽ നിന്ന് 33 ആയാണ് ഉയർത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story