Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജിമാരുടെ ശമ്പളവർധന ...

ജഡ്​ജിമാരുടെ ശമ്പളവർധന ബിൽ പാസാക്കി

text_fields
bookmark_border
ജഡ്​ജിമാരുടെ ശമ്പളവർധന ബിൽ പാസാക്കി
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലെ​യും 24 ഹൈ​കോ​ട​തി​ക​ളി​ലെ​യും ജ​ഡ്ജി​മാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ബി​ൽ ലോ​ക്​​സ​ഭ പാ​സാ​ക്കി. ബി​ൽ നി​യ​മ​മാ​കു​ന്ന​തോ​ടെ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​​​​െൻറ പ്ര​തി​മാ​സ വേ​ത​നം ഒ​രു ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 2.8 ല​ക്ഷം രൂ​പ​യാ​യി ഉ​യ​രും.

സുപ്രീംകോടതി ജഡ്ജിമാരുടെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും വേതനം 90,000ത്തിൽനിന്ന് 2.5 ലക്ഷമാകും. ഹൈകോടതി ജഡ്ജിമാരുടേത് 80,000ത്തിൽനിന്ന് 2.25 ലക്ഷം രൂപയാകും. നിയമമാകാൻ രാജ്യസഭയിലും പാസാക്കേണ്ടതുണ്ട്. ജനുവരി ഒന്ന് മുൻകാല പ്രാബല്യം കണക്കാക്കി പുതുക്കിയ വേതനം ലഭിക്കും. 

Show Full Article
TAGS:lok sabha hike salaries judges india news malayalam news 
News Summary - Lok Sabha passes bill to hike salaries of judges -India news
Next Story