Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ധീ​ർ​ര​ഞ്ജ​ൻ ചൗ​ധ​രി...

അ​ധീ​ർ​ര​ഞ്ജ​ൻ ചൗ​ധ​രി സ​ഭ​യി​ൽ തി​രി​ച്ചെത്തി

text_fields
bookmark_border
അ​ധീ​ർ​ര​ഞ്ജ​ൻ ചൗ​ധ​രി സ​ഭ​യി​ൽ തി​രി​ച്ചെത്തി
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്റെ ​ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് അ​ധീ​ർ​ര​ഞ്ജ​ൻ ചൗ​ധ​രി​യെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് പാ​ർ​ല​മെ​ന്റി​ന്റെ അ​വ​കാ​ശ​ലം​ഘ​ന സ​മി​തി ശി​പാ​ർ​ശ ചെ​യ്തതിന് പിന്നാലെ സസ്​പെൻഷൻ പിൻവലിച്ചു. ബു​ധ​നാ​ഴ്ച സ​മി​തി​ക്ക് മു​മ്പാ​കെ ചൗ​ധ​രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ശേ​ഷം അ​വ​ത​രി​പ്പി​ച്ച ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചിരുന്നു . ഇതേ തുടർന്ന് സസ്​പെൻഷൻ പിൻവലിച്ച് ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ലോ​ക്സ​ഭ​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ട് സം​സാ​രി​ച്ച​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നാ​ണ് ചൗ​ധ​രി​യെ സ്പീ​ക്ക​ർ ഓം ​ബി​ർ​ല സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്.

മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ‘നി​ര​വ്’ ആ​യി ഇ​രി​ക്കു​ന്നു​വെ​ന്ന് പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചതിനാണ് ചൗ​ധ​രി​യെ പു​റ​ത്താ​ക്ക​ിയത്. നി​ര​വ് എ​ന്നാ​ൽ ബം​ഗാ​ളി​യി​ൽ മൗ​നം എ​ന്നാ​ണ് അ​ർ​ഥ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യെ നി​ന്ദി​ക്കു​ന്ന പ​രാ​മ​ർ​ശം ത​ന്നി​ൽ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ചൗ​ധ​രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. അ​തേ വി​ശ​ദീ​ക​ര​ണം ത​ന്നെ​യാ​ണ് അ​വ​കാ​ശ​ലം​ഘ​ന സ​മി​തി​ക്ക് മു​മ്പാ​കെ​യും ചൗ​ധ​രി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha speakerAdhir Ranjan Chowdhury
News Summary - Lok Sabha panel revokes suspension of Congress leader Adhir Ranjan Chowdhury
Next Story