Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വം, ജന്തർ മന്തർ ജനങ്ങളുടേത്, തിരിച്ചുപിടിക്കും...’; സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
പ്രതിഷേധങ്ങൾക്ക് സജ്ജരായിരിക്കാൻ എം.പിമാർക്ക് രാഹുലിന്‍റെ നിർദേശം
‘യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വം, ജന്തർ മന്തർ ജനങ്ങളുടേത്, തിരിച്ചുപിടിക്കും...’; സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: ജന്തൽ മന്തറിൽ പ്രതിഷേധിച്ചതിന്‍റെ പേരിൽ സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച രാഹുൽ, ജന്തർ മന്തറിൽ ത്രിവർണ പതാക വീശുന്നത് കുറ്റകരമായ പ്രവൃത്തിയല്ലെന്നും എക്സിൽ കുറിച്ചു. ജന്തർ മന്തറിൽ പ്രതിഷേധിച്ചതിന്‍റെ പേരിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. “ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി ത്രിവർണ പതാക വീശുന്നത് കുറ്റകരമായ പ്രവൃത്തിയല്ല. അതിന്റെ പേരിൽ യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണ്.” -രാഹുൽ വിമർശിച്ചു.

ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്കെല്ലാം ഒരേ ലക്ഷ്യമാണെന്നും രാഹുൽ പറഞ്ഞു. “വിദ്യാർഥികൾ. യുവാക്കൾ. മാധ്യമപ്രവർത്തകർ. ഇൻഡ്യ സഖ്യം. വ്യത്യസ്ത ബാനറുകൾ, ഒരേ ലക്ഷ്യം. എല്ലാ പ്രതിഷേധങ്ങളും ഒന്നുതന്നെയാണ് -തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുന്ന പൗരന്മാർ. ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണ്. നമ്മൾ അത് തിരിച്ചുപിടിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അനുമതിയില്ലാതെ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചാണ് നേതാക്കളെ മുൻകരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്.

സൗരവിനെയും അശുതോഷിനെയും തിഹാർ ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ബോണ്ട് വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അറസ്റ്റിലായ അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ജാമ്യത്തിൽ വിട്ടയച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് മൂന്നു നേതാക്കളെയും ഡൽഹിയിലെ മന്ദിർ മാർഗിലുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

അതേസമയം, പ്രതിഷേധങ്ങൾക്കായി സജ്ജരായിരിക്കണമെന്ന് ഇൻഡ്യ സഖ്യത്തിലെ കക്ഷികളോടും എം.പിമാരോടും രാഹുൽ നിർദേശം നൽകി. ഭരണഘടനാ സ്ഥാപനങ്ങൾ എന്ത് നിലപാട് സ്വീകരിച്ചാലും, തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെിരായ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിഷേധത്തിനായി അണിനിരക്കാൻ തയാറായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lok Sabha leader of Opposition Rahul Gandhi has backed the Cockroach Janta Party
Next Story