Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്‌സഭ തെരഞ്ഞെടുപ്പ്...

ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ സാധ്യത -നിതീഷ് കുമാർ

text_fields
bookmark_border
Nitish Kumar
cancel

മും​ബൈ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തേ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി (യു) ​നേ​താ​വു​മാ​യ നി​തീ​ഷ് കു​മാ​ർ. ‘ഇ​ൻ​ഡ്യ’​യു​ടെ ദ്വി​ദി​ന യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ലും ‘ഇ​ൻ​ഡ്യ’ സ​ഖ്യ​ത്തി​ന് ബി.​ജെ.​പി​യെ തോ​ൽ​പി​ക്കാ​നാ​കു​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ ച​രി​ത്രം മാ​റ്റാ​നാ​ണ് ബി.​ജെ.​പി ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത് ഞ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. രാ​ജ്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം -അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ​യു​ടെ രൂ​പ​വ​ത്ക​ര​ണം ബി.​െ​ജ.​പി​യെ വി​റ​ളി​പി​ടി​പ്പി​ച്ച​താ​യും അ​താ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ഒ​രേ​സ​മ​യം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​നെ പ്രേ​രി​പ്പി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarLok Sabha
News Summary - Lok Sabha elections likely to be held early - Nitish Kumar
Next Story