ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ നീക്കം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ നീക്കമെന്ന് റിപ്പോർട്ട്. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കൊപ്പം അടുത്ത വർഷം നവംബർ-ഡിസംബർ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വാർത്തകൾ.
ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. സംസ്ഥാന-കേന്ദ്ര തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള നീക്കത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുകൂലമാണ്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സാമ്പത്തിക ചിലവ് കുറയുന്നതിനും കാരണമാവും എന്ന വാദമാണ് ബി.ജെ.പി ഉയർത്തുന്നത്.
മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
