ലോക്സഭ തെരഞ്ഞെടുപ്പ്; കരട് പട്ടികയിൽ 5.33 കോടി വോട്ടര്‍മാര്‍
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വോട്ടര്‍മാരുടെ കരട് വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പ്രസിദ്ധീകരിച്ചു. 5,33,77,162 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പട്ടികയിലേക്കാള്‍ 2,91,596 വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കരട് വോട്ടര്‍പട്ടികയനുസരിച്ച് 2, 68,02,838 പുരുഷ വോട്ടര്‍മാരും 2,65,69,428 വനിത വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 4,896 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 13,45,707 ആണ്. അടുത്ത മാസം മുതല്‍ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന വ്യാപകമായി പ്രത്യേക പ്രചാരണ പരിപാടികളും തെരഞ്ഞെടുപ്പ് കമീഷന് നടത്തും.
ബംഗളൂരുവിലെ മണ്ഡലങ്ങളിലാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും വ്യത്യാസങ്ങള്‍ വരുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. നഗരത്തിലെ വോട്ടര്‍മാര്‍ പല സ്ഥലങ്ങളിലേക്ക് മാറുന്നതും മറ്റിടങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ നഗരത്തിലെത്തുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്തദിവസം മുതല്‍ വോട്ടര്‍പട്ടിക പരിശോധിക്കാന്‍ സൗകര്യമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
പേര് ചേര്‍ക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും അവസരം നല്‍കിയശേഷം ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മനോജ് കുമാര്‍ മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പേര് ചേർക്കാം, തിരുത്താം
ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തെറ്റുകൾ തിരുത്താനും ഡിസംബർ എട്ടുവരെ അപേക്ഷി ക്കാം. കരട് പട്ടിക കലക്ടർമാരുടെ ഓഫിസുകളിലും തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. തിരുത്തൽ വരുത്താൻ ഫോം ആറിൽ അപേക്ഷ നൽകണം. ഇതിനുപുറമേ https://voterportal.eci.gov.in/ പോർട്ടിലിലും അപേക്ഷിക്കാം.
പുരുഷൻമാർ: 2, 68,02,838
വനിതകൾ: 2,65,69,428
ട്രാൻസ്ജെൻഡർ 4,896
പുതിയ വോട്ടർമാർ 2,91,596
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

