2024 ലോക്സഭ തെരഞ്ഞെടുപ്പ്: തോറ്റ മണ്ഡലങ്ങളിൽ റാലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നഷ്ടപ്പെട്ട മണ്ഡലങ്ങളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ റാലികൾ നടത്തും. 40 ക്ലസ്റ്ററുകളായി തിരിച്ച് ഇവിടങ്ങളിൽ 40 വൻ റാലികൾ നടത്താനാണ് പാർട്ടിയുടെ നീക്കം.
ലോക്സഭ പ്രവാസ് യോജന പദ്ധതി രണ്ടിന്‍റെ ഭാഗമായി ബി.ജെ.പിക്ക് സ്വാധീനം കുറഞ്ഞതും തോറ്റതുമായ 144 മണ്ഡലങ്ങളെ ലക്ഷ്യമിട്ട് 40 സ്ഥലങ്ങളിൽ വൻ റാലി നടത്താനാണ് നീക്കമെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ബാക്കിയുള്ള 104 സീറ്റുകളിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബഹുജന യോഗങ്ങൾ സംഘടിപ്പിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ സജീവമാക്കാനാണ് പാർട്ടിയുടെ തീരുമാനം. ക്ലസ്റ്റർ ചുമതലയുള്ള നേതാക്കൾ അതതു പ്രദേശങ്ങളിലെ സ്വാധീനമുള്ളവരുമായി നിരന്തരം ചർച്ചകൾ നടത്തുകയും ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

