എൻ.ഡി.എയും ‘ഇൻഡ്യ’യും തമ്മിലുള്ള ഏറ്റുമുട്ടലിൽ അന്തിമജയം ആർക്ക്? -Live Updates
text_fieldsന്യൂഡൽഹി: 18ാം ലോക്സഭയിലെ 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) തൂത്തുവാരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് ശേഷവും ആത്മവിശ്വാസം കൈവിടാതെ വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരടിച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് (ഇൻഡ്യ). എക്സിറ്റ് പോളുകൾ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ മനഃശാസ്ത്ര യുദ്ധമാണെന്ന നിലപാടിലാണ് ‘ഇൻഡ്യ’ സഖ്യം.

