Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് എക്സിറ്റ് പോളുകൾ

text_fields
bookmark_border
exit polls
cancel

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രവചിച്ച് വിവിധ എക്സിറ്റ് പോളുകൾ. തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. ബി.ജെ.പിക്ക് പരമാവധി മൂന്ന് സീറ്റുകൾ ലഭിക്കുമെന്ന പ്രവചനവും ചില എക്സിറ്റ് പോളുകൾ നടത്തുന്നുണ്ട്.

ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോളിൽ കേരളത്തിൽ യു.ഡി.എഫിന് വൻ നേട്ടമാണ് പ്രവചിക്കുന്നത്. 17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിൽ പറയുന്നത്. അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പറയുന്നു.

എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിലും കേരളത്തിൽ യു.ഡി.എഫ് തരംഗമാണ് പ്രവചിക്കുന്നത്. 17 മുതൽ 19 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് സർവേ ഫലം. എൽ.ഡി.എഫിന് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം, എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്.

ഇന്ത്യ ടി.വി എക്സിറ്റ് പോളിൽ യു.ഡി.എഫിന് 13-15 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എല്‍.ഡി.എഫ് 3-5 വരെ സീറ്റ് നേടുമ്പോൾ എന്‍.ഡി.എ 1-3 വരെ സീറ്റ് നേടുമെന്നും ഇന്ത്യ ടി.വി എക്സിറ്റ് പോൾ പറയുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lok sabha elections 2024 exit polls results
Next Story