നാലാംഘട്ടം: പോളിങ് 64 ശതമാനം
text_fieldsന്യൂഡല്‍ഹി: ഹിന്ദിമേഖലയിൽ നടന്ന നാലാംഘട്ട വോട്ടെടുപ്പിൽ ശരാശരി പോളിങ് 64 ശതമ ാനം. ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളാണ് ജനവിധി തേടിയത്. ജമ്മു-കശ്മീരിലെ അന ന്തനാഗ് മണ്ഡലത്തിൽ കുൽഗാം ജില്ലയിലെ ചില ബൂത്തുകളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നു. അനന്തനാഗിൽ മൂന്നു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂർത്തിയാക്കുന്നത്. 961 സ്ഥാനാർഥികളാണ് നാലാംഘട്ടത്തിൽ മത്സരിച്ചത്. 12.79 കോടി വോട്ടർമാരിൽ 63 ശതമാനം ബൂത്തിലെത്തി.
ഇതോടെ, 543ല്‍ 302 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇനി മൂന്നുഘട്ടങ്ങളിലായി 168 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പുള്ളത്. നാലാംഘട്ടത്തിലെ 72 മണ്ഡലങ്ങളിൽ കേവലം രണ്ടു സീറ്റാണ് 2014ൽ കോൺഗ്രസിന് കിട്ടിയത്. ബി.ജെ.പി ഉൾപ്പെടുന്ന ജനാധിപത്യസഖ്യത്തിന് 56ഉം. തൃണമൂലിനും ബിജു ജനതാദളിനും ആറ് സീറ്റുകൾ വീതം ലഭിച്ചു.
കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, സുഭാഷ് ഭാംറെ, എസ്.എസ്. അലുവാലിയ, ബാബുൽ സുപ്രിേയാ, മുൻമന്ത്രിമാരായ സൽമാൻ ഖുർശിദ്, രഞ്ജൻ ചൗധരി, ജെ.എൻ.യു സമരനായകൻ കനയ്യ കുമാർ, നടി ഊർമിള, മുൺമൂൺ സെൻ, അഖിലേഷിെൻറ ഭാര്യ ഡിംപിൾ, മിലിന്ദ് ദിയോറ ഉൾപ്പെടെ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടിയത്. അതേസമയം, മേയ് ആറിന് നടക്കുന്ന അഞ്ചാംഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും.
മഹാരാഷ്ട്ര 57
ഉത്തർപ്രദേശ് 53.1
രാജസ്ഥാൻ 62.9
പശ്ചിമ ബംഗാൾ 76.5
മധ്യപ്രദേശ് 65.8
ഒഡിഷ 64
ബിഹാർ 53.6
ഝാർഖണ്ഡ് 66.4
ജമ്മു-കശ്മീർ 9.7
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
