Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്തവണത്തെ ലോക്സഭ...

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ്​ ചരിത്രമല്ല; നിഗൂഢത -മമത

text_fields
bookmark_border
Mamata-Banerjee
cancel

കൊൽക്കത്ത: ഈ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പ്​ ചരിത്രമല്ല, പകരം നിഗൂഢതതയാണെന്ന് (എ മിസ്​റ്ററി, നോട്ട്​ ഹിസ്​റ് ററി)​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പണവും പൊലീസും ഇലക്​ട്രോണിക്​ വോട്ടിങ്​മെഷീനും ഉപയോഗിച്ച്​ ബി.ജെ.പി സംസ്ഥാനത്ത്​ കടന്നാക്രമണം നടത്തി. ബാലറ്റ്​ പെട്ടികൾ തിരി​െക കൊണ്ടു വരണം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ എല്ലാം നഷ്​ടമാവുമെന്നും അവർ പറഞ്ഞു.

‘‘തൃണമൂൽ നേതാക്കളെ ബസിൽനിന്ന്​ പുറത്തേക്ക്​ തള്ളണമെന്ന്​ ഏതോ ഒരു ബി.ജെ.പി നേതാവ്​ പറഞ്ഞു. ഞങ്ങളും ഇതുപോലെ ​പ്രതികരിച്ചാൽ നിങ്ങൾക്ക്​ ചെറുത്തു നിൽക്കാൻ സാധിക്കുമോ.? ’’ മമത ചോദിച്ചു. 1993ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന റാലിക്ക്​ നേരെയുണ്ടായ വെടി​െവപ്പിൽ കൊല്ലപ്പെട്ടവർക്ക്​ ആദരാഞ്​ജലി അർപ്പിക്കാനായി കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ്​ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

ബി.ജെ.പി എന്ത്​​ പോരാട്ടമാണ് ​നടത്തുന്നത്​.? ആരാണവർ​? ബംഗാളിൽ ആർക്കും അവരെ അറിയില്ല. ആർ.എസ്​.എസ്​ കോമാളികൾ മാത്രം സ്​കൂളുകൾ വഴി മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്​. ബിഹാറിൽ ആർ.എസ്​.എസിൻെറ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ പൊലീസിന്​ നിദേശം നൽകിയിട്ടുണ്ട്​. ഞങ്ങൾ പൊലീസിനോട്​ അങ്ങനെ പറഞ്ഞിട്ടില്ല. അവർ ഇക്കാര്യം മനസ്സിലാക്കണമെന്നും മമത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeewest bengalmalayalam newsindia news
News Summary - Lok Sabha election earlier this year was a mystery, not history said mamata banarjee -india news
Next Story