തെരഞ്ഞെടുപ്പിൽ പണമൊഴുക്ക്: പിടിച്ചത് 540 കോടി; 107 കോടി തമിഴ്നാട്ടിൽ നിന്ന്
text_fieldsചെന്നൈ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന വാഹന പരിശോധനയിൽ രാജ്യത്തൊട്ടാകെ 540 കോടി രൂപയുടെ കറൻസി, സ്വർണാ ഭരണം, മദ്യം തുടങ്ങി വോട്ടർമാർക്ക് വിതരണം ചെയ്യാനിരുന്ന സമ്മാനങ്ങൾ വരെ പിടികൂടി. ഇതിൽ 143.37 കോടി പണമാണ്. 89.64 കേ ാടിയുടെ മദ്യം, 131.75 കോടിയുടെ മയക്കുമരുന്ന്, 162.93 കോടിയുടെ സ്വർണം, 12.20 കോടിയുടെ മറ്റു സമ്മാനങ്ങൾ തുടങ്ങിയവ ഉൾപ്പ െടും. മാർച്ച് പത്തു മുതൽ 25 വരെ നടന്ന റെയ്ഡുകളുടെ കണക്കാണിതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
107.24 കോടിയുമായി തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് യു.പിയാണ്. 104.53 കോടി രൂപ. ആന്ധ്ര 103.4 കോടിയുമായി മൂന്നാം സ്ഥാനത്തുണ്ട്. തമിഴ്നാട്ടിൽ മാത്രം രണ്ടാഴ്ചക്കിടെ 38.25 കോടി രൂപയും 209 കിലോ സ്വർണവും 318 കിലോ വെള്ളിയും പിടികൂടി. അതിനിടെ തമിഴ്നാട്ടിൽ വോട്ടിന് പണം നൽകുന്നത് മുഖ്യപ്രശ്നമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മദ്രാസ് ഹൈകോടതിയെ അറിയിച്ചു. പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കമീഷനുവേണ്ടി ഹാജരായ അഡ്വ. നിരഞ്ജൻ രാജഗോപാൽ ഇതു പറഞ്ഞത്. തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാനും അനധികൃത പണമൊഴുക്ക് പിടികൂടാനും ഫ്ലൈയിങ് സ്ക്വാഡുകളെ നിയോഗിച്ചു. വോട്ട് വിൽപനക്കെതിരെ ബോധവത്കരണ പരിപാടികളും ഉൗർജിതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
ജനവിധി തേടുന്നവരിൽ നാലു ശതകോടീശ്വരന്മാരും
ചെന്നൈ: സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തമിഴ്നാട്ടിൽനിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുന്നവരിൽ നാലു ശതകോടീശ്വരന്മാരും. മിക്ക മണ്ഡലങ്ങളിലും കോടീശ്വരന്മാർ തമ്മിലാണ് പോരാട്ടം. പത്രിക സമർപ്പിക്കവെയാണ് സ്ഥാനാർഥികൾ സ്വത്ത് വിവരം രേഖാമൂലം അറിയിച്ചത്.
കന്യാകുമാരിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന എച്ച്. വസന്തകുമാർ(417.49 കോടി), കോയമ്പത്തൂരിലെ മക്കൾ നീതിമയ്യം സ്ഥാനാർഥി ആർ. മഹേന്ദ്രൻ(133.3 കോടി), വെല്ലൂരിൽ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ മുന്നണിയിലെ പുതിയ നീതികക്ഷി പ്രസിഡൻറ് എ.സി. ഷൺമുഖം(125.83 കോടി), അറകോണത്തെ ഡി.എം.കെ സ്ഥാനാർഥി എസ്. ജഗദ്രക്ഷകൻ(114.69 കോടി) എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ.
തൂത്തുക്കുടിയിലെ സ്ഥാനാർഥികളായ ഡി.എം.കെയുടെ കനിമൊഴിക്ക് 30.33 കോടി രൂപയുടെയും ബി.ജെ.പിയുടെ തമിഴിസൈ സൗന്ദരരാജന് 10.99 കോടി രൂപയുടെയും സ്വത്തുണ്ട്. കോൺഗ്രസിെൻറ കാർത്തി ചിദംബരം(ശിവഗംഗ)- 79.38 കോടി, ഡി.എം.കെയുടെ കതിർ ആനന്ദ്(വെല്ലൂർ)- 57.25 കോടി, ബി.ജെ.പിയുടെ സി.പി. രാധാകൃഷ്ണൻ(കോയമ്പത്തൂർ)- 57 കോടി, ഡി.എം.കെ മുന്നണിയിലെ ഇന്ത്യൻ ജനനായക കക്ഷിയുടെ പാരിവേന്ദർ(പെരമ്പലൂർ)- 55.77 കോടി, പാട്ടാളി മക്കൾ കക്ഷിയുടെ ഡോ. അൻപുമണി രാമേദാസ്(ധർമപുരി)- 33 കോടി, പാട്ടാളി മക്കൾ കക്ഷിയിലെ സാംപോൾ(മധ്യ ചെന്നൈ)-30.19 കോടി, അണ്ണാ ഡി.എം.കെയുടെ എം. തമ്പിദുരെ(കരൂർ)- 24.08 കോടി, ഡി.എം.കെയുടെ ദയാനിധിമാരൻ(മധ്യ ചെന്നൈ)- 11.67 കോടി, തമിഴച്ചിതങ്കപാണ്ഡ്യൻ(സൗത്ത് ചെന്നൈ)- 9.45 കോടി, പി.രവീന്ദ്രനാഥ്കുമാർ(തേനി)- 6.58 കോടി, മക്കൾ നീതിമയ്യത്തിെൻറ കമീലനാസർ(സൗത്ത് ചെന്നൈ)- 5.65 കോടി, കോൺഗ്രസിെൻറ ഇ.വി.കെ.എസ് ഇളേങ്കാവൻ(േതനി)-5.56 കോടി, എസ്.തിരുനാവുക്കരസർ(തിരുച്ചി)- 3.22 കോടി, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ(ശിവഗംഗ)- 2.62 കോടി, ഡി.എം.കെയുടെ എ. രാജ(നീലഗിരി)- 1.69 കോടി രൂപ, വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറായ ടി. തിരുമാവളവൻ(ചിദംബരം)- 1.02 കോടി എന്നിങ്ങനെയാണ് മറ്റു സ്ഥാനാർഥികളുടെ സ്വത്ത് മതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
