Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി നേരങ്കം;...

ഇനി നേരങ്കം; തെരഞ്ഞെടുപ്പു കളത്തിൽ വനിത നേതാക്കളുടെ പങ്ക്​ നിർണായകം

text_fields
bookmark_border
ഇനി നേരങ്കം; തെരഞ്ഞെടുപ്പു കളത്തിൽ വനിത നേതാക്കളുടെ പങ്ക്​ നിർണായകം
cancel
ന്യൂഡൽഹി: പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയും കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻ റ ഗതി നിയന്ത്രിക്കും. അത​ിനൊപ്പം നാലു വനിതകൾ നിർണായക പങ്ക്​ വഹിക്കും. മത്സരരംഗത്തുനിന്ന്​ ആരോഗ്യപരമായ കാരണ ങ്ങളാൽ പിന്മാറുമെന്ന്​ കരുതിയിരുന്ന കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ റായ്​ബറേലിയിലെ സ്​ഥാനാർഥിത്വം കോൺഗ്രസ്​ ​പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസി​​​െൻറ സഖ്യകക്ഷി ചർച്ചകളെ സോണിയ വലിയൊരളവിൽ സ്വാധീനിക്കും.
< br /> ബി.എസ്​.പി നേതാവ്​ മായാവതി ലോക്​സഭ തെരഞ്ഞെടുപ്പിലേക്ക്​ ഇക്കുറി ചുവടുവെക്കുന്നത്​ പ്രധാനമന്ത്രിപദ മോഹവ ുമായാണ്​. മോദിക്ക്​ തിരിച്ചടിയേൽക്കുകയും കോൺഗ്രസി​​​െൻറ സീറ്റുനില 150ൽ താഴെ പോവുകയും ചെയ്​താൽ, ബദൽ സർക്കാർ രൂപവത്​കരണത്തിൽ മായാവതിയുടെ റോൾ നിർണായകം. സമാജ്​വാദി പാർട്ടിയുടെ പിന്തുണ ഇതിനകം ഉറപ്പാക്കിയിട്ടുമുണ്ട്​. ബി.ജെ.പിക്കെതിരെ ഏറ്റവും ശക്​തമായി സംസാരിക്കുന്ന പ്രാദേശിക പാർട്ടി നേതാവായ മമത ബാനർജിയും അടുത്ത തെരഞ്ഞെടുപ്പിനുശേഷമുള്ള സാഹചര്യങ്ങളിൽ പ്രധാന റോൾ വഹിക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത മത്സരിക്കില്ല. എന്നാൽ, അതൊന്നും പ്രധാനമന്ത്രിപദം കിട്ടുമെങ്കിൽ ഒരു തടസ്സമല്ല.

രാഹുലി​​​െൻറ തോളോടുതോൾ നിന്ന്​ തെരഞ്ഞെടുപ്പു നിയന്ത്രിക്കുന്ന സഹോദരി പ്രിയങ്ക ഗാന്ധിയും ഇൗ തെരഞ്ഞെടുപ്പിൽ താരമാണ്​. മത്സരിക്കാൻ ഇടയില്ല. എന്നാൽ, കോൺഗ്രസി​​​െൻറ തീരുമാനങ്ങളിൽ പ്രിയങ്കയുടെ അഭിപ്രായത്തിന്​ നിർണായക സ്വാധീനമുണ്ടാവും. യു.പിയിലെ പകുതി മണ്ഡലങ്ങളുടെ ചുമതല പാർട്ടി നൽകിയത്​ പ്രിയങ്കക്കാണ്​. തെരഞ്ഞെടുപ്പു രാഷ്​ട്രീയം നിയന്ത്രിക്കുന്ന മറ്റു അഞ്ചു വനിതകൾകൂടിയെങ്കിലുമുണ്ട്​. എൻ.സി.പി നേതാവ്​ ശരദ്​ പവാറി​​​െൻറ മകളും എം.പിയുമായ സുപ്രിയ സുലെ. ഡി.എം.കെ നേതാവും കരുണാനിധിയുടെ മകളുമായ രാജ്യസഭാംഗം കനിമൊഴി.

ഫെഡറൽ മുന്നണി ലക്ഷ്യമായി കളത്തിലുള്ള തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ്​ നേതാവുമായ ചന്ദ്രശേഖര റാവുവി​​​െൻറ മകൾ, ലോക്​സഭാംഗമായ കവിത. ജമ്മു-കശ്​മീരിലും തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മഹ്​ബൂബ മുഫ്​തിയുടെ ഇടപെടലുകളും പ്രധാനമാവും. സുഷമ സ്വരാജും ഉമാഭാരതിയും പിന്മാറുന്ന തെരഞ്ഞെടുപ്പു കളത്തിൽ ബി.ജെ.പിയുടെ പ്രധാന വനിതാമുഖം പ്രതിരോധമന്ത്രി നിർമല സീതാരാമൻ മാത്രം.

മോദിയെ വീഴ്​ത്തും –കോൺഗ്രസ്
ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​റി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ശു​ഭാ​പ്​​തി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്​ കോ​ൺ​ഗ്ര​സ്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചു നീ​ങ്ങ​ു​ക​യാ​ണെ​ന്നും ഭ​ര​ണ​പി​ഴ​വു​ക​ൾ​ക്ക്​ ബി.​ജെ.​പി​ക്ക്​ ജ​നം തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.വാ​ഗ്​​ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ മോ​ദി​ പ​രാ​ജ​യ​പ്പെ​ട്ടു. തൊ​ഴി​ലി​ല്ലാ​യ്​​മ, കാ​ർ​ഷി​ക പ്ര​ശ്​​ന​ങ്ങ​ൾ, റ​ഫാ​ൽ അ​ഴി​മ​തി എ​ന്നി​വ​യെ​ല്ലാം ജ​​ന​രോ​ഷം ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്. ജ​ന​ങ്ങ​െ​ള ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ക​യാ​ണ്​ മോ​ദി അ​ഞ്ചു​വ​ർ​ഷം ചെ​യ്​​ത​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​റി​​െൻറ വീ​ഴ്​​ച​ക​ൾ തു​റ​ന്നു​കാ​ട്ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressiumlcpimmalayalam newsBJPLok Sabha Electon 2019Politics
News Summary - Lok Sabha Election 2019- india news
Next Story