Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെഡ്​ സോണുകളിൽ മെയ്​...

റെഡ്​ സോണുകളിൽ മെയ്​ മൂന്നിന്​ ശേഷവും ലോക്​ഡൗൺ നീട്ടിയേക്കും

text_fields
bookmark_border
റെഡ്​ സോണുകളിൽ മെയ്​ മൂന്നിന്​ ശേഷവും ലോക്​ഡൗൺ നീട്ടിയേക്കും
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്​​ഡൗ​ണി​ൽ​നി​ന്ന്​ പു​റ​ത്തു വ​ര ാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. 40 ദി​വ​സ ലോ​ക്​​ഡൗ​ൺ ഞാ​യ​റാ​ഴ്​​ച തീ​​രു​മെ​ങ്കി​ലും, പ​ല സം​സ്​​ഥാ​ന​ങ്ങ ​ളി​ലും അ​ത്​ ര​ണ്ടാ​ഴ്​​ച കൂ​ടി തു​ട​രും. മേ​യ്​ മൂ​ന്നി​നു​ശേ​ഷം കേ​ര​ള​മ​ട​ക്കം വി​വി​ധ സം​സ്​​ഥാ​ന​ങ്ങ ​ൾ ഭാ​ഗി​ക ലോ​ക്​​ഡൗ​ണി​ലേ​ക്ക്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ ട​ത്തി​യ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​നു​ശേ​ഷം ല​ഭി​ക്കു​ന്ന സൂ​ച​ന അ​താ​ണ്. മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ​ഹി, ഒ​ഡി​ഷ, തെ ​ല​ങ്കാ​ന സം​സ്​​ഥാ​ന​ങ്ങ​ൾ ലോ​ക്​​ഡൗ​ൺ നീ​ട്ട​ണ​​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പ്രവാസികളുടെ തിരിച്ചുവരവ് കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്ന് പ് രധാനമന്ത്രി. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണെന്നും മോദി കൂട്ടിച്ചേർത്തു.

വി​മാ​ന,​ ട്രെ​യി​ൻ സ​ർ​വി​സ്​ അ​ട​ക്കം അ​ന്ത​ർ ജി​ല്ല- സം​സ്​​ഥാ​ന പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​നും വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​നും കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നും മ​റ്റ്​ ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും വി​ല​ക്ക്​ തു​ട​രും. റെ​ഡ്​ സോ​ണി​ലൊ​ഴി​കെ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ നി​യ​ന്ത്ര​ണ​​ങ്ങ​ളോ​ടെ അ​നു​വ​ദി​ക്കും.

റെ​​ഡ്​​സോ​ണു​ക​ളി​ൽ പൂ​ർ​ണ അ​ട​ച്ചി​ട​ൽ തു​ട​രും. ഓ​റ​ഞ്ച്​ മേ​ഖ​ല​ക​ളി​ൽ ഭാ​ഗി​ക പ്ര​വ​ർ​ത്ത​നം. ഗ്രീ​ൻ സോ​ണി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​ട​രും.
പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം ഘ​ട്ടം​ഘ​ട്ട​മാ​യ ദീ​ർ​ഘ​കാ​ല പ്ര​ക്രി​യ​യാ​യി​രി​ക്കും. പ്ര​വാ​സി​ക​ൾ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ അ​സൗ​ക​ര്യ​മോ അ​പ​ക​ട​മോ ഉ​ണ്ടാ​കാ​തെ വേ​ണം നാ​ട്ടി​​ലെ​ത്തി​ക്കാ​നെ​ന്നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ്ര​തി​ക​ര​ണം.

കോ​വി​ഡ്​ സൃ​ഷ്​​ടി​ക്കു​ന്ന ആ​ഘാ​തം വ​രും മാ​സ​ങ്ങ​ളി​ലും ദൃ​ശ്യ​മാ​യി​രി​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി. മാ​സ്​​ക്​ ജീ​വി​ത​ത്തി​​െൻറ ഭാ​ഗ​മാ​യി തു​ട​രും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും നി​ർ​ബ​ന്ധ​മാ​ണ്.വേ​ന​ൽ​ക്കാ​ല, മ​ഴ​ക്കാ​ല അ​സു​ഖ​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള നി​യ​ന്ത്ര​ണം അ​നി​വാ​ര്യം. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നൊ​പ്പം, സ​മ്പ​ദ്​​വ്യ​വ​സ്​​ഥ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​ക​ണം. സാ​മ്പ​ത്തി​ക സ്​​ഥി​തി​യെ​ക്കു​റി​ച്ച്​ ഭ​യാ​ശ​ങ്ക വേ​ണ്ടെ​ന്ന്​​ മോ​ദി.

മേയ്​ 15 വരെ തുടരാം –കേരളം

തി​രു​വ​ന​ന്ത​പു​രം: മേ​യ്​ 15 വ​രെ ഭാ​ഗി​ക ലോ​ക്​​ഡൗ​ൺ തു​ട​ര​ണ​മെ​ന്ന്​ കേ​ര​ളം കേ​ന്ദ്ര​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ട്ടു​മു​മ്പ​ത്തെ ആ​ഴ്​​ച​യി​ൽ രോ​ഗം പു​തു​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടാ​ത്ത ജി​ല്ല​ക​ളി​ൽ ആ​ൾ​ക്കൂ​ട്ടം, പൊ​തു​ഗ​താ​ഗ​തം എ​ന്നി​വ നി​യ​ന്ത്രി​ച്ചും ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചും ലോ​ക്​​ഡൗ​ൺ പി​ൻ​വ​ലി​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്കാം.

അ​ന്ത​ർ​ജി​ല്ല- സം​സ്ഥാ​ന യാ​ത്ര മേ​യ്​ 15 വ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ന്​ മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്​​ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​​ഷാ വി​ളി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യെ​യും സം​സ്ഥാ​ന നി​ല​പാ​ട്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​ന്ന ദേ​ശീ​യ ന​യം വേ​ണ​മെ​ന്നും സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടു. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ പ​ക​രം ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​ജോ​സാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്.

Show Full Article
TAGS:lockdown Red Zones PM Modi india news malayalam news 
News Summary - Lockdown Will Stay In Red Zones -india news
Next Story