ലോക്ഡൗണ്‍ ലംഘനം; ഒരു ദിവസത്തിനിടെ 2023 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsബംഗളൂരു: ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഒരു ദിവസത്തിനിടെ 2000ത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്ത് ബംഗളൂരു പൊലീസ്. മതിയായ കാരണങ്ങളില്ലാതെ അനാവശ്യമായി നിരത്തിലിറങ്ങുന്ന മുഴുവന്‍ വാഹനങ്ങളും പിടിച്ചെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പരിശോധന കര്‍ശനമാക്കിയതോടെ ശനിയാഴ്ച മാത്രം 2023 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.
ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷം ഒരുദിവസം ആദ്യമായാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത്. രാവിലെ 10 വരെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വാഹനവുമായി പുറത്തിറങ്ങാന്‍ അനുമതിയുണ്ട്.
രാവിലെ പത്തിനുശേഷമാണ് വാഹന പരിശോധന ആരംഭിക്കുന്നത്. സിറ്റി പൊലീസ് കമീഷണർ കമൽ പന്തിെൻറ മേൽനോട്ടത്തിലാണ് കർശന പരിശോധന തുടരുന്നത്. ഒരോദിവസവും പല കാരണങ്ങൾ പറഞ്ഞാണ് ആളുകൾ വാഹനവും എടുത്ത് ഇറങ്ങുന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇത്തരക്കാരുടെ വാഹനം പിടിച്ചെടുത്തശഷം ദുരന്ത നിവാരണ നിയമ പ്രകാരമാണ് കേസെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

