Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിൽ വിവാഹം...

ലോക്​ഡൗണിൽ വിവാഹം നീട്ടിവെച്ചു; യുവാവ്​ ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
ലോക്​ഡൗണിൽ വിവാഹം നീട്ടിവെച്ചു; യുവാവ്​ ആത്​മഹത്യ ചെയ്​തു
cancel

ജംഷഡ്​പൂർ: ലോക്​ഡൗണിനെ തുടർന്ന്​ വിവാഹം മാറ്റിവെച്ചതിൽ മനംനൊന്ത്​ യുവാവ്​ ആത്​മഹത്യ ചെയ്​തു. ജംഷഡ്​പൂരിലെ വിശ്വകർമ്മനഗറിലെ വീട്ടിലാണ്​ സഞ്​ജിത്​ ഗുപ്​തയെന്ന യുവാവിനെ ആത്​മഹത്യ ചെയ്​തനിലയിൽ കണ്ടെത്തിയത്​. അനിശ്​ചിതമായി വിവാഹം നീട്ടിവെച്ചതാണ്​ ആത്​മഹത്യയിലേക്ക്​ നയിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ വ്യക്​തമാക്കി. 

രാത്രി ഭക്ഷണം കഴിച്ചതിന്​ ശേഷം കിടപ്പു മുറയിലെത്തിയ സഞ്​ജിത്​ ഗുപ്​ത​െയ പിതാവാണ്​ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ഔറംഗബാദ്​ സ്വദേശിയായ യുവതിയുമായി സഞ്​ജയ്​ ഗുപ്​തയുടെ വിവാഹം നിശ്​ചയിച്ചിരുന്നു. ഏപ്രിൽ 25ന്​ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, ലോക്​ഡൗൺ നിലവിൽ വന്നതോടെ വിവാഹം നീട്ടിവെച്ചു. ഇതിന്​ പിന്നാലെ മകൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും വളരെ വിഷമത്തിലായിരുന്നുവെന്നും പിതാവ്​ രാജേന്ദ്ര പ്രസാദ്​ ഗുപ്​ത പറഞ്ഞു. 

നിരന്തരം ലോക്​ഡൗണിനെ കുറ്റപ്പെടുത്തി യുവാവ്​ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു. ലോക്​ഡൗൺ കാരണം പദ്ധതികളെല്ലാം പരാജയപ്പെ​ട്ടെന്നും പലചരക്ക്​ വ്യാപാരിയായ സഞ്​ജയ്​ ഗുപ്​ത പറഞ്ഞിരുന്നതായും പിതാവ്​ വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidemalayalam newsindia newslockdown
News Summary - Lockdown suicide-India news
Next Story