കൂടുതൽ ലോക്ഡൗൺ ഇളവുകൾ; നാളികേരം, അടക്ക, കൊക്കോ സംസ്കരണമാകാം
text_fieldsന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന ലോക്ഡൗൺകാല ഇളവുകളിൽ കൂടുതൽ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ. കേരളം ആവ ശ്യപ്പെട്ട ചില ഇളവുകളും അനുവദിച്ചു. നാളികേരം, അടയ്ക്ക, കൊക്കോ, മുള, സുഗന്ധവിളകൾ എന്നിവയുടെ സംസ്കരണം, പാക്കേജിങ്, വിപണനം എന്നിവ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.
ചെറു വനവിഭവങ്ങളെ ആശ്രയിച്ചു കഴിയുന്ന ഗിരിവർഗക്കാർക്കും മറ്റും തടിയല്ലാത്ത വനവിഭവങ്ങൾ ശേഖരിക്കാം. വിളവെടുത്ത് സംസ്കരിക്കാം. സഹകരണ, ഭവന വായ്പ സ്ഥാപനങ്ങൾക്കും ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും കുറഞ്ഞ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
ഗ്രാമീണ മേഖലയിലെ കുടിവെള്ളം, ശുചിത്വം എന്നിവയുടെ ഭാഗമായുള്ള നിർമാണ പ്രവര്‍ത്തനങ്ങളും വൈദ്യുതി വിതരണം, ടെലികോം കമ്പനികളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയും അനുബന്ധ പ്രവൃത്തികളും അനുവദിക്കും.
ഈ മാറ്റങ്ങളോടെ മാർഗരേഖ പരിഷ്കരിച്ച് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
