Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതവളച്ചാട്ടം,...

തവളച്ചാട്ടം, നിലത്തിഴയൽ, സൈക്കിൾ തലയിലേറ്റൽ; യതീഷ്​ ചന്ദ്രയുടെ ഉത്തരേന്ത്യൻ വേർഷൻ -VIDEO

text_fields
bookmark_border
തവളച്ചാട്ടം, നിലത്തിഴയൽ, സൈക്കിൾ തലയിലേറ്റൽ; യതീഷ്​ ചന്ദ്രയുടെ ഉത്തരേന്ത്യൻ വേർഷൻ -VIDEO
cancel
camera_alt?????????????? ???????? ??? ??????????? ???????? ????????? ??????????????

മുംബൈ: ലോക്ക്​ഡൗൺ ലംഘിച്ച​ മൂന്നുപേരെ ഏത്തമിടീപ്പിച്ച്​ വിവാദം സൃഷ്​ടിച്ച കണ്ണൂർ എസ്​.പി യതീഷ്​ ചന്ദ്രയെ ക വച്ചുവെക്കുന്ന പൊലീസ്​മുറയുമായി​ ഉത്തരേന്ത്യ. തവളച്ചാട്ടം, നിലത്ത്​ കിടന്ന്​ പാമ്പിനെ പോലെ ഇഴഞ്ഞു​പോകൽ, സ ൈക്കിൾ തലയിലേറ്റി ഏത്തമിട്ട്​​ നടക്കൽ തുടങ്ങിയ പ്രാകൃതരീതികൾക്കാണ്​ അവിടെ പുറത്തിറങ്ങുന്നവരെ പൊലീസ്​ വിധേ യമാക്കുന്നത്​.

ലോക്ക്​ ഡൗൺ ലംഘിച്ച​വരെ ഏത്തമിടീപ്പിക്കുന്ന​ കണ്ണൂർ ജില്ല പൊലീസ്​ ചീഫ്​ യതീഷ്​ ചന്ദ്ര

സാധനം വാങ്ങാൻ ​ൈസക്കിളിൽ പുറത്തിറങ്ങിയ രണ്ടുപേരോട്​ സൈക്കിൾ കൈകളിൽ ഉയർത്തിപ്പിടിച്ച്​ ഏത്തമിട്ട്​ പോകാനാണ്​ പൊലീസ്​ പറയുന്നത്​. എങ്ങനെയാണ്​ ചെയ്യേണ്ടതെന്ന്​ ഒരുപൊലീസുകാരൻ ആംഗ്യം കാണിച്ചുകൊടുക്കുന്നുമുണ്ട്​. പൊലീസുകാർ തന്നെയാണ്​ ഇത്​ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചതെന്നാണ്​ സൂചന.

നടന്നുപോകവേ പിടിയിലായ രണ്ടുപേ​േരാട്​ നിലത്തുകിടക്കാനാണ്​ മറ്റൊരു വിഡിയോയിൽ പൊലീസ്​ കൽപിക്കുന്നത്​. കിടന്നശേഷം ഇഴഞ്ഞ്​ പോകാൻ ആവശ്യപ്പെടുകയും അടിക്കുകയും ചെയ്യുന്നുണ്ട്​. വഴിയോരത്തെ മരത്തിൽ കൈകാലുകൾ കൊളുത്തിയിട്ട്​ തൂങ്ങിക്കിടക്കലാണ്​​ മറ്റൊരു യുവാവിന്​ വിധിച്ച ‘ശിക്ഷ’.

യതീഷ്​ ചന്ദ്രയുടെ ഈ ഉത്തരേന്ത്യൻ വേർഷനെതിരെ വ്യാപക വിമർശനമാണ്​ സോഷ്യൽ മീഡിയയിൽ ഉയരുന്നത്​. ലോക്ക്​ഡൗൺ ലംഘകരെ നിയമപ്രകാരം ശിക്ഷിക്കുന്നതിന്​ പകരം ഇത്തരം പ്രാകൃതമുറകൾക്ക്​ വിധേയമാക്കുന്നത്​ ശരിയെല്ലന്നാണ്​ ഏറെ പേരും അഭിപ്രായപ്പെടുന്നത്​. അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണ്​ ഇതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കൊറോണയുടെ സമൂഹവ്യാപനം തടയാൻ ഇത്തരം കടന്ന കൈ പ്രയോഗം വേണമെന്ന അഭിപ്രായവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്​.

യതീഷ്​ചന്ദ്രയുടെ നടപടി​ നമ്മുടെ സംസ്​കാരത്തിന്​ ചേരുന്നതല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ഉത്തരവിടുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police rajYathish chandralock down
News Summary - lockdown police raj
Next Story