വിവിധ സംസ്ഥാനങ്ങളിൽ ലോക്ഡൗണിൽ കുടുങ്ങിയ മലയാളികൾ ദുരിതക്കയത്തിൽ
text_fieldsഡൽഹി, അഹ്മദാബാദ്, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ വൻ നഗരങ്ങളിലാണ് വിദ്യാർഥികളടക്കമുള്ളവർ ഭക്ഷണവും വസ്ത്രവും പണവുമില്ലാതെ കഷ്ടപ്പെടുന്നത്. അതത് സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് വാഹനം സംഘടിപ്പിച്ച് മടങ്ങാൻ അനുമതി നൽകിയെങ്കിലും ടാക്സി കൂലി ഇവർക്ക് താങ്ങാനാകുന്നില്ല.
ഡൽഹിയിലുള്ളവർ മടങ്ങാന്‍ കേരള ഹൗസുമായി ബന്ധപ്പെട്ടപ്പോൾ സർക്കാർ സംവിധാനമില്ലെന്നാണ് അറിയിച്ചത്. ടാക്സി കൂലിക്കുപുറമേ, നിരവധി സംസ്ഥാനങ്ങൾ കടന്നുപോകേണ്ടതിനാൽ അതുമായി ബന്ധപ്പെട്ട അനുമതി പ്രശ്നങ്ങൾ വേറെയുമുെണ്ടന്ന് ഡൽഹിയിലെ മലയാളികൾ പറഞ്ഞു. പഞ്ചാബിൽ വിദ്യാർഥികളെ കൂടാതെ 400 മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്.
വാഹന സൗകര്യമില്ലായ്മ, പാസ് ലഭിക്കുന്നതിലെ ആശയക്കുഴപ്പം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾക്ക് നടുവിലാണ് ബംഗളൂരുവിലുള്ളവർ. കേരളത്തിലേക്ക് കടക്കാൻ കലക്ടർമാരുടെ പാസ് ലഭിക്കാത്തത് തമിഴ്നാട്ടിൽനിന്ന് വരുന്ന മലയാളികൾക്കും വിനയാകുന്നു. നിരവധിപേരാണ് കേരള അതിർത്തിയിൽ കാത്തുകിടക്കുന്നത്.
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ നഗരങ്ങളിലെ മലയാളികൾ നാടെത്താൻ വഴിതേടി അലയുകയാണ്. അന്തർ സംസ്ഥാന തൊഴിലാളികളോടും ഗൾഫ് പ്രവാസികളോടും കാണിക്കുന്ന അനുകമ്പ കേരള സർക്കാർ തങ്ങളോട് കാണിക്കുന്നില്ലെന്നാണ് മുംബൈ മലയാളികളുടെ പരാതി. ഗുജറാത്തിൽ കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ യാത്രാനുമതി കാത്ത് ആയിരക്കണക്കിന് മലയാളികളാണുള്ളത്. കച്ച്, ഭുജ് അടക്കമുള്ള വിദൂര മേഖലകളിലെയും മലയാളികൾ പലരും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
