മെയ് നാല് മുതൽ നിരവധി ജില്ലകളിൽ ഇളവുകൾക്ക് സാധ്യത
text_fieldsന്യൂഡൽഹി: രണ്ടാംഘട്ട ലോക്ഡൗൺ പൂർത്തിയായതിന് ശേഷം നിരവധി ജില്ലകളിൽ ഇളവുകൾ നൽകുമെന്ന സൂചനകൾ നൽകി കേന്ദ്ര ആ ഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വരും ദിവസങ്ങളിലുണ്ടാവും. ആഭ്യന്തര മന്ത്രാലയം വക്താവി െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മെയ് മൂന്നിന് ശേഷം ലോക് ഡൗൺ പിൻവലിക്കുമോ നീട്ടുമോ എന്ന കാര്യത്തെ കുറിച്ച് മന്ത്രാലയം സൂചനകളൊന്നും നൽകിയിട്ടില്ല. റെഡ്സോണിലുള്ള ജില്ലകളിൽ ലോക്ഡൗൺ നീട്ടി മറ്റിടങ്ങളിൽ ഇളവുകൾ അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
New guidelines to fight #COVID19 will come into effect from 4th May, which shall give considerable relaxations to many districts. Details regarding this shall be communicated in the days to come.#Corona Update#StayHomeStaySafe @PMOIndia @HMOIndia @MoHFW_INDIA
— Spokesperson, Ministry of Home Affairs (@PIBHomeAffairs) April 29, 2020
ലോക്ഡൗൺ കാരണം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്ക് സ്വദേശത്തേക്ക് തിരിച്ച് പോകാൻ അനുമതി നൽകിയിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾ, തീർഥാടകർ, വിദ്യാർഥികൾ തുടങ്ങി യാത്രവിലക്കിൽ കുടുങ്ങിയവർക്കെല്ലാം സ്വദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകി കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.