രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ച നീട്ടി
text_fieldsന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് നീട്ടി. മെയ് 17 വരെയാണ് ലോക്ഡൗൺ നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മെയ് മൂന്നിന് ലോക്ഡൗൺ അവസാനിക്കാനിരിക്കെയാണ് തീരുമാനം.

റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി കേന്ദ്രസർക്കാർ തിരിച്ചിട്ടുണ്ട്. ഓരോ സോണിനും പ്രത്യേക മാർഗനിർദേശം പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്രീൻ സോണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. റെഡ് സോണിൽ കർശന നിയന്ത്രണം തുടരും.
മൂന്നാമത് ലോക്ഡൗൺ കാലയളവിലും രാജ്യത്ത് പൊതുഗതാഗതമുണ്ടാവില്ല. സ്കൂളുകൾ, കോളജുകൾ, കോച്ചിങ് സെൻററുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ടാവില്ല, ആളുകൾ കൂടുന്ന റസ്റ്ററൻറുകൾ, ജിംനേഷ്യം, സിനിമ ഹാളുകൾ തുടങ്ങിയവയൊന്നും പ്രവർത്തിക്കില്ല. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് ഒരു തരത്തിലുള്ള വ്യാപാര പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
