Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Karnataka Lockdown
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡിന്​ ശമനമില്ല;...

കോവിഡിന്​ ശമനമില്ല; കർണാടകയിൽ ലോക്​ഡൗൺ ജൂൺ ഏഴുവരെ നീട്ടി

text_fields
bookmark_border

ബംഗളൂരു: കോവിഡ്​ വ്യാപനത്ത​ി​െൻറ പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്​ഡൗൺ 14 ദിവസത്തേക്ക്​ കൂടി നീട്ടി. മേയ്​ 24 മുതൽ ജൂൺ ഏഴുവരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​.

മുതിർന്ന മന്ത്രിമാരും ചീഫ്​ സെക്രട്ടറിയും മറ്റു വിദഗ്​ധരുമായി സംസാരിച്ചതിന്​ ശേഷമാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്ന്​ മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ പറഞ്ഞു.

വിദഗ്​ധരുടെ നിർദേശത്തി​െൻറ അടിസ്​ഥാനത്തിലാണ്​ ലോക്​ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.

കോവിഡ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്​ക്​ നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ നിർബന്ധമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കോവിഡി​െൻറ രണ്ടാം തരംഗം രാജ്യത്ത്​ ആരംഭിച്ചതോടെ ഏപ്രിൽ ഏഴുമുതൽ കർണാടകയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിലേറെയായി ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടും ബംഗളൂരു നഗരത്തിൽ ഉൾപ്പടെ രോഗവ്യാപനം കുറക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ്​ ലോക്​ഡൗൺ നീട്ടാൻ സർക്കാർ വീണ്ടും തീരുമാനിച്ചത്​.

കർണാടകയിൽ 24 മണിക്കൂറിനിടെ 32,218 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 353 മരണവും സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 23,67,742 ആയി ഉയർന്നു. 24,207 പേരാണ്​ കർണാകടയിൽ മരിച്ചതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു. 5,14,238 പേരാണ്​ സംസ്​ഥാനത്ത്​ ചികിത്സയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBS YediyurappaLockdown
News Summary - Lockdown in Karnataka extended till June 7, says CM Yediyurappa
Next Story