Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ വീണ്ടും ലോക്ഡൗൺ
text_fieldsbookmark_border
ഭോപ്പാൽ: കോവിഡ് വ്യാപനത്തെ തുടർന്ന് മധ്യപ്രദേശിലെ നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് ലോക്ഡൗൺ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹനാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
"മധ്യപ്രദേശിലെ നഗരങ്ങളിൽ വെള്ളിയാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ്. നഗരങ്ങളിൽ കോവിഡ് വ്യാപനം ഉള്ള പ്രദേശങ്ങളെ കൈണ്ടൻമെന്റ് സോണുകളാക്കിയും തരം തിരിക്കും. സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താതിരിക്കാനാണ് ശ്രമിക്കുന്നത്"-മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം 4,043 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
Next Story

