Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാളിൽ...

പശ്​ചിമബംഗാളിൽ രണ്ടാഴ്​ചത്തെ ലോക്​ഡൗൺ

text_fields
bookmark_border
Lockdown
cancel

കൊൽക്കത്ത: കോവിഡ്​ വ്യാപനം രൂക്ഷമാകുന്നതിനിടെ പശ്​ചിമബംഗാളിൽ രണ്ടാഴ്​ചത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചു. മെയ്​ 16 മുതൽ 30 വരെയാണ്​ ലോക്​ഡൗൺ. നാളെ രാവിലെ ആറ്​ മണി മുതൽ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും.

ലോക്​ഡൗണിൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കും. ബസ്​, മെട്രോ സർവീസുകൾ ഉണ്ടാവില്ലെന്നും സർക്കാർ അറിയിച്ചു. ഓ​ട്ടോ-ടാക്​സി സർവീസിനും നിയന്ത്രണമുണ്ടാകും.

അവശ്യവസ്​തുകൾ വിൽക്കുന്ന കടകൾ രാവിലെ ആറ്​ മുതൽ 10 മണി വരെ തുറക്കാം. പെട്രോൾ പമ്പുകൾ സാധാരണപോലെ തുറക്കും. ബാങ്കുകൾക്ക്​ 10 മുതൽ രണ്ട്​ വരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാരുമായി തേയില നിർമ്മാണ കമ്പനികൾക്ക്​ പ്രവർത്തിക്കാമെന്നും സർക്കാർ അറിയിച്ചു.

സാംസ്​കാരിക, വിദ്യാഭ്യാസ, രാഷ്​ട്രീയ, മതപരമായ കൂടിചേരലുകൾ അനുവദിക്കില്ല. വിവാഹങ്ങളിൽ 50 പേർക്ക്​ പ​​ങ്കെടുക്കാം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക്​ പ​ങ്കെടുക്കാനാണ്​ അനുമതി. പശ്​ചിമബംഗാളിൽ കഴിഞ്ഞ ദിവസം 20,846 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown​Covid 19
News Summary - Lockdown In Bengal For 2 Weeks From Tomorrow, Essential Services Allowed
Next Story