ലോക് ഡൗണിൽ ഗംഗ, യമുന നദികളിലെ ജലത്തിന്‍റെ ഗുണമേൻമ ഉയർന്നു
text_fieldsന്യൂഡൽഹി: ലോക് ഡൗണിന് തുടർന്ന് ഗംഗ, യമുന നദികളിലെ ജലത്തിന്‍റെ ഗുണമേൻമ ഉയർന്നതായി റിപ്പോർട്ട്. ഇരുനദികളുടെയും തീരത്തുള്ള വ്യവസായികശാലകളുടെ പ്രവർത്തനം കുറഞ്ഞതാണ് ഗുണമേൽമ ഉയരാനുള്ള പ്രധാന കാരണം.
ഗംഗ ജലത്തിൽ ഒാക്സിജന്‍റെ അളവ് കൂടുകയും നൈട്രേറ്റിന്‍റെ ശേഖരം കുറയുകയും ചെയ്തു. കൂടാതെ, ഗംഗയുടെ പോഷകനദികളും ശുദ്ധീകരിച്ചിട്ടുണ്ട്. യമുന നിരീക്ഷണ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
വ്യവസായ മാലിന്യങ്ങളും മനുഷ്യന്‍റെ കൈകടത്തലുകളും കുറഞ്ഞതോടെ യമുനയിലെ ജലത്തിന്‍റെ ഗുണമേൻമയും കൂടിയിട്ടുള്ളതായി യമുന നിരീക്ഷണ സമിതിയും വ്യക്തമാക്കുന്നു.
വ്യവസായ മാലിന്യങ്ങളും തദ്ദേശീയ മലിനജലവും കാരണമാണ് ഗംഗാ ജലത്തിന്‍റെ ഗുണമേൻമ ഇല്ലാതാക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
