Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരിച്ചയാളുടെ...

മരിച്ചയാളുടെ ബന്ധുക്കളെത്തിയില്ല; മതാചാരപ്രകാരം സംസ്​കാരം നടത്തി ഡൽഹി പൊലീസ്​

text_fields
bookmark_border
മരിച്ചയാളുടെ ബന്ധുക്കളെത്തിയില്ല; മതാചാരപ്രകാരം സംസ്​കാരം നടത്തി ഡൽഹി പൊലീസ്​
cancel

ന്യൂഡൽഹി: ചിക്കൻപോക്​സ്​ ബാധിച്ച്​ ഡൽഹിയിൽ മരിച്ച ഉത്തർപ്രദേശ്​ ഗോരഖ്​പൂർ സ്വദേശിയുടെ മൃതദേഹം മതാചാരപ്ര കാരം സംസ്​കരിച്ച്​ ഡൽഹി പൊലീസ്​. രാജ്യവ്യാപക ലോക്ക്​ഡൗൺ നിലനിൽക്കുന്നതിനാൽ മരിച്ച തൊഴിലാളിയുടെ ബന്ധുക്ക ൾക്ക്​ മൃതദേഹം ഏറ്റുവാങ്ങുന്നതിന് എത്താൻ കഴിഞ്ഞില്ല. തുടർന്ന്​ പൊലീസ്​ മതാചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾ നിർവഹിച്ച്​ മൃതദേഹം സംസ്​കരിക്കുകയായിരുന്നു.

ഏപ്രിൽ 13ന്​ ആശുപത്രിയിൽ വെച്ച്​ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക്​ കൈമാറാൻ 10 ദിവസമാണ്​ മോർച്ചറിയിൽ സൂക്ഷിച്ചത്​. എന്നാൽ, തങ്ങൾക്ക്​ എത്തിച്ചേരാൻ കഴിയില്ലെന്നും മതാചാരപ്രകാരം സംസ്​കാരം നടത്തണമെന്നും അറിയിച്ച്​ ഇയാളുടെ ഭാര്യ പൊലീസിന്​ ക​െത്തഴുതുകയായിരുന്നു.

യു.പി പൊലീസുമായി സഹകരിച്ച്​ മൃതദേഹം നാട്ടിലെത്തിക്കാൻ ഡൽഹി പൊലീസ്​ ശ്രമം നടത്തിയിരുന്നു. എന്നാൽ, കോവിഡ്​ വ്യാപനത്തെ തുടർന്ന്​ പലയിടങ്ങളും പൂർണമായി അടച്ചിട്ടതിനാൽ മൃതദേഹം കൊണ്ടുപോകൽ സാധ്യമല്ലെന്ന മറുപടിയാണ്​ യു.പി പൊലീസ്​ നൽകിയതെന്ന്​ നോർത്ത്​ വെസ്​റ്റ്​ ഡി.സി.പി വിജയന്ദ്​ ആര്യ പറഞ്ഞു.

ശവസംസ്​കാര ചടങ്ങുകൾ പൂർത്തിയാക്കിയ പൊലീസ്​, ഇയാളുടെ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും ബന്ധുക്കൾക്ക്​ അയച്ചു നൽകുമെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policeindia news
News Summary - Lockdown: Delhi Police performs last rites of man as family was unable to reach - India news
Next Story