ലോക്ഡൗൺ നീട്ടൽ: തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് ശേഷം
text_fields
ന്യൂഡൽഹി: ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയു ടെ കൂടിക്കാഴ്ചക്ക് ശേഷം മാത്രമായിരിക്കുമെന്ന് സൂചന. ശനിയാഴ്ച വീഡിയോ കോൺഫറൻസിലൂടെയാണ് നരേന്ദ്രമോദിയ ുടെ ചർച്ച . ഇതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
ലോക്ഡൗൺ മാറ്റണമെന്നാണ് കേന്ദ്രസർക്കാറിെൻറ ആഗ്രഹമെന്നാണ് സൂചന. സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന വിഭാഗങ്ങളുടെ പ്രവർത്തനം വേഗത്തിൽ പുനഃരാരംഭിക്കാമെന്നാണ് കേന്ദ്രസർക്കാറിെൻറ വിലയിരുത്തൽ. ലോക്ഡൗൺ നീട്ടിയാൽ തൊഴിലില്ലായ്മ വൻ തോതിൽ വർധിക്കുമെന്ന് കേന്ദ്രം ഭയപ്പെടുന്നു. ചില സെക്ടറുകളെങ്കിലും പ്രവർത്തനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്നാണ് പറയുന്നത്. എന്നാൽ, ലോക്ഡൗൺ നീട്ടണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങൾ ഉറച്ചുനിൽക്കുന്നത് സർക്കാറിന് മുന്നിൽ പ്രതിസന്ധിയാവുന്നുണ്ട്.
അതേസമയം, ഇന്ത്യയിൽ ഇതുവരെ 5,356 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 160 പേർ രോഗബാധ മൂലം മരിച്ചു. 468 പേർ രോഗമുക്തരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.