Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightരാജ്യം...

രാജ്യം അടച്ചുപൂട്ടിയിട്ട്​ അര​ക്കൊല്ലം; തോറ്റത്​ കോവിഡോ ജനങ്ങളോ ?

text_fields
bookmark_border
രാജ്യം അടച്ചുപൂട്ടിയിട്ട്​ അര​ക്കൊല്ലം; തോറ്റത്​ കോവിഡോ ജനങ്ങളോ ?
cancel
camera_alt

IMAGE CREDIT: istockphoto.com/AlexSava

കോവിഡ്​ മഹാമാരിയെ പ്രതിരോധിക്കാനായി ലോകരാജ്യങ്ങൾ തുടക്കത്തിൽ അവലംബിച്ച മാർഗമായിരുന്നു ലോക്​ഡൗൺ. വൈറസ്​ ബാധയുടെ കുതിപ്പ്​ തടയലും രോഗബാധിതരുടെ എണ്ണം കുറക്കലും ലക്ഷ്യമിട്ടായിരുന്നു സമ്പൂർണ ലോക്​ഡൗൺ എന്ന ആശയം വരുന്നത്​. ലോക്​ഡൗൺ ഏർപ്പെടുത്തി അവ നേടിയെടുത്ത രാജ്യങ്ങൾ യൂറോപ്പിലടക്കം ഏറെയുണ്ടെങ്കിലും ഭാഗികമായും പരിപൂർണ്ണമായും പരാജയപ്പെട്ട രാജ്യങ്ങളുമുണ്ട്​.

കോവിഡ്​ വ്യാപകമായി പടർന്നുപിടിക്കുന്നതിന് മു​േമ്പ​ മാർച്ച്​ 24ന് തന്നെ​ ഇന്ത്യയിൽ മോദി സർക്കാർ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. സെപ്​തംബർ 24ന്​ ആറ്​ മാസം തികഞ്ഞപ്പോൾ സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയെ അത്​ എങ്ങനെ ബാധിച്ചു എന്നത്​ പരിശോധിച്ചാൽ, സമ്പൂർണ്ണ പരാജയം എന്ന്​ സമ്മതിക്കേണ്ടി വരും.

21 ദിനം കൊണ്ട്​ വിജയിക്കുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞി​ട്ടെന്തായി?

കോവിഡിനെതിരായ യുദ്ധം നമ്മൾ 21 നാളുകൾ കൊണ്ട്​ വിജയിക്കുമെന്നായിരുന്നു മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ ലോക്​ഡൗൺ പ്രഖ്യാപനത്തിന്​ അകമ്പടിയായി പറഞ്ഞത്​. എന്നാൽ, 180 ദിവസം പിന്നിടു​േമ്പാൾ ഇന്ത്യയിൽ കോവിഡ്​ മരണം 92,419 ആയി. ആകെ രോഗികളുടെ എണ്ണമാക​െട്ട 58 ലക്ഷവും പിന്നിട്ടു. വൈറസ്​ ഏറ്റവും ബാധിക്കപ്പെട്ട രാജ്യങ്ങളിൽ അമേരിക്കക്ക്​ പിന്നിലായി രണ്ടാം സ്ഥാനവും നാമിപ്പോൾ അലങ്കരിക്കുന്നു.

ലോക്ക് ഡൗൺ ആറുമാസം നീണ്ടാൽ ലോകം ആഗോള വിഷാദത്തിലേക്ക് കടക്കുമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. നീണ്ട കാലത്തേക്ക് വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും മുഴുവൻ തൊഴിലാളികളും വീട്ടിൽ നിൽക്കാൻ നിർബന്ധിതരാകുകയും ചെയ്യുമ്പോൾ, സാമ്പത്തിക നിരാശയും അശാന്തിയും ലോകമെമ്പാടും ഉയർന്നുവരുമെന്നും അവർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യയുടെ കാര്യത്തിൽ അത്​ സംഭവിക്കുകയും ചെയ്​തു. ഒരു വശത്ത്​ അൺലോക്ക്​ പ്രഖ്യാപനങ്ങൾ നടത്തു​േമ്പാഴും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന കാഴ്​ച്ചയാണ് രാജ്യത്ത്​​.


കൂപ്പുകുത്തിയ ജി.ഡി.പി

മോദി സർക്കാർ അധികാരത്തിലെത്തിയ​ ശേഷമാണ്​ ജി.ഡി.പി എന്ന മൂന്നക്ഷരങ്ങൾക്ക്​ ഏറ്റവും അപകടം പറ്റിയിട്ടുള്ളത്​ എന്ന്​ കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. കോവിഡിന്​ മു​േമ്പ തന്നെ രാജ്യത്തി​െൻറ സമ്പദ്​ഘടന കടുത്ത മാന്ദ്യത്തിലായിരുന്നു. കോവിഡ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാലെ ഏപ്രിൽ-ജൂൺ കാലയളവിൽ ജി.ഡി.പിയിൽ​ 23.9 ശതമാനം ഇടിവ്​ രേഖപ്പെടുത്തി. ലോകത്തെ പ്രധാന സമ്പദ്​ഘടനകളിലെ ഏറ്റവും കടുത്ത തകർച്ച കൂടിയാണിത്​. രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക്​ അഥവാ ജി.ഡി.പി മൂന്നുമാസത്തിലൊരിക്കലാണ്​​ പ്രസിദ്ധീകരിക്കാറുള്ളത്​. 1996 മുതലാണ്​ ഇൗ രീതിയിൽ പ്രസിദ്ധീകരിക്കുന്നത്​. ജി.ഡി.പിയിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്​ ലോക്​ഡൗൺ കാലത്ത്​ രേഖപ്പെടുത്തിയത്​.

നിർമാണമേഖല 50.3 ശതമാനവും ഉൽപാദനമേഖല 39.3 ശതമാനവുമാണ്​ ഇടിഞ്ഞത്​. വാണിജ്യ, ഹോട്ടൽ, ഗതാഗത, വാർത്താവിനിമയ-വാർത്താവിതരണ മേഖലകളിലാക​െട്ട 47 ശതമാനം‌ ഇടിവും രേഖപ്പെടുത്തി. ധനകാര്യസേവനമേഖലയിൽ 5.3, ഖനനത്തിൽ 23.3, വൈദ്യുതി–വാതകരംഗങ്ങളിൽ ഏഴ്‌ ശതമാനം വീതവും ഇടിവുണ്ടായി. കാർഷികമേഖലയിൽ മാത്രമാണ്‌ അൽപം വളർച്ച രേഖപ്പെടുത്തിയത്​ – 3.4 ശതമാനം. അതേ കർഷകർക്ക്​ എട്ടി​െൻറ പണി പോലെ കാർഷിക ബില്ലും കേന്ദ്രം ​പ്രഖ്യാപിച്ചു. മൊത്തം മൂല്യവർധന 22.8 ശതമാനം ചുരുങ്ങും. ഈ വർഷം പൂർണമായി സമ്പദ്‌ഘടന ചുരുക്കത്തിലേ‌ക്ക്‌ നീങ്ങിയെന്ന്​ ചുരുക്കം. കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–ജൂൺ കാലത്ത്‌ 35.35 ലക്ഷം കോടി രൂപയായിരുന്ന ജി.ഡി.പി ഇക്കൊല്ലം അതേ കാലയളവിൽ 26.90 ലക്ഷം കോടിയായി ഇടിയുകയായിരുന്നു.

സാമ്പത്തിക മാന്ദ്യം വരാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചെന്ന് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. നാല്​ പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായാണ്​ ഇന്ത്യൻ സമ്പദ്​ഘടനയിൽ ഇത്തരത്തിലുള്ള ഒരു ദുരന്തം സംഭവിക്കുന്നത്​​. എന്നാൽ, അതിലും ഭീതി പരത്തുന്ന കാര്യം പറയുന്നത്​ സാമ്പത്തിക വിദഗ്​ധരാണ്​. കോവിഡ്​ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ദീർഘകാലം നിലനിൽക്കുമെന്നാണ്​ അവരുടെ നിരീക്ഷണം.

പ്രതിസന്ധിയിലായ ആരോഗ്യ മേഖല

ആരോഗ്യ സംരക്ഷണ മേഖല നേരിട്ട പ്രതിസന്ധി ഭീതിപ്പെടുത്തുന്നതായിരുന്നു. മെഡിക്കൽ മേഖലയിലുള്ള നിക്ഷേപത്തി​െൻറ കുറവും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ വലിയ അഭാവവും കൊറോണ വൈറസിനെതിരായ പോരാട്ടത്തതിൽ ഇന്ത്യയുടെ ഫലപ്രദമായ ഇടപടലിനുള്ള ഏറ്റവും വലിയ വെല്ലുവിളിയായി. കേസുകൾ വർധിക്കുന്നതിനിടയിലും രോഗികൾക്ക് ആവശ്യമുള്ള കിടക്കകളുടെയും സുരക്ഷാ ഉപകരണങ്ങളുടെ കുറവ്​ വലിയ ആശങ്കകൾക്ക്​ വഴിവെച്ചു. ഗുരുതരാവസ്ഥയിലായ രോഗികൾക്ക്​ ​െഎ.സി.യു ബെഡുകൾ ലഭിക്കാത്ത സാഹചര്യവും ഇന്ത്യയിൽ വ്യാപകമായി റിപ്പോർട്ട്​ ചെയ്യപ്പെട്ടു.


ഭീതി പരത്തുന്ന മരണം

ഇന്ത്യയിൽ കോവിഡ്​ മൂലമുള്ള മരണ നിരക്ക്​ താഴ്​ന്ന നിലയിലായ ഘട്ടങ്ങളിലും ഏറ്റവും ആശങ്കകൾക്ക്​ വഴിവെച്ചത്​​ കോവിഡ്​ കാലത്ത്​ അധികരിച്ച മറ്റു മരണങ്ങളായിരുന്നു. ചില പ്രദേശിക വാർത്തകളിൽ കൊറോണ വൈറസ്​ ഭീതിയെ തുടർന്ന്​ ആത്മഹത്യ ചെയ്​തവരും താൻ കോവിഡ്​ പരത്തിയെന്ന കുറ്റബോധത്തെ തുടർന്ന്​ ജീവനൊടുക്കിയവരും ഏറെയായിരുന്നു. അമിത ജോലി ഭാരത്തെ തുടർന്നും ജോലി നഷട്​പ്പെട്ടതി​െൻറ ദുഃഖം മൂലവും ആത്മഹത്യ ചെയ്​തവരുമുണ്ടായി. കോവിഡ്​ ബാധിച്ചവരെയും അല്ലാത്തവരെയും കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ മൂലം സംഭവിച്ച മരണങ്ങളും സാനിറ്റൈസറി​െൻറ തെറ്റായ ഉപയോഗം കാരണമുണ്ടായ മരണങ്ങൾക്കും നാം സാക്ഷിയാകേണ്ടി വന്നു. പല മേഖലകളിലും ശരിയായ ഇടപെടലുണ്ടാകാത്തതിനെ തുടർന്ന്​ രാജ്യം നൽകേണ്ടി വന്ന വില ഏറെയായിരുന്നു.

ലോക്​ഡൗൺ കാലം ജോലിയില്ലാക്കാലം

മേയ്​ മുതൽ ആഗസ്​ത്​ വരെയുള്ള മാസങ്ങളിൽ രാജ്യത്തെ 60 ലക്ഷം പ്രഫഷണൽ-വൈറ്റ്​ കോളർ തൊഴിലാളികൾക്ക്​​ ജോലി നഷ്​ടമായതായാണ്​ കണക്ക്​. അതിൽ എഞ്ചിനീയർമാരും അധ്യാപകരും അക്കൗണ്ടൻറുമാരും ഫിസിഷ്യൻസ്​, അനലിസ്റ്റുകൾ എന്നിവരും ഉൾപ്പെടും. 2016ന്​ ശേഷം ഇത്തരം മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന്​ സെൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ എക്കോണമി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാല്​ വർഷമായി അവർ തൊഴിൽ മുഖേന നേടിയ നേട്ടങ്ങളെല്ലാം ലോക്​ഡൗൺ കാലത്ത്​ പൂർണ്ണമായും നഷ്​ടപ്പെട്ടുവെന്നും സി.എം.​െഎ.ഇ പറയുന്നു. ലോക്ക്ഡൗൺ കാലയളവിൽ രാജ്യത്ത് 51 ശതമാനത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടമായെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. യൂണിസെഫും ഡെവലപ്മെന്‍റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തൽ. ലോക്ക് ഡൗൺ കാലത്ത് ബിഹാറിലേക്ക് തിരികെയെത്തിയത് 21 ലക്ഷം ആളുകളാണ്​. എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ക്കാണ് കൂടുതൽ പ്രതിസന്ധിയുണ്ടായത്.

(Image: AP)

വരുമാനം നിലച്ച്​ ദുർബല വിഭാഗം

ലോക്​ഡൗൺ ഏറ്റവും ബാധിച്ചത്​ രാജ്യത്തെ ദുർബല വിഭാഗത്തെയാണ്​. ഭാവിയിലേക്ക്​ കരുതിവെക്കാതെ അന്നന്നത്തെ വരുമാനം കൊണ്ട്​ ജീവിക്കുന്നവർ പെടാപ്പാട്​ പെടുകയായിരുന്നു. സ്​ക്രോൾ എന്ന വാർത്താ വെബ്​ സൈറ്റ്​ നടത്തിയ വിശകലനത്തിൽ ലോക്​ഡൗണി​െൻറ രണ്ട് മാസങ്ങളിൽ മാത്രം ഇന്ത്യയിലെ ദുർബല വിഭാഗങ്ങളിലെ തൊഴിലാളികൾക്ക്​ നഷ്​ടമായ വരുമാനം കൂട്ടിയാൽ അത്​ 4 ലക്ഷം കോടി വരും. ഇന്ത്യടെ ജിഡിപിയുടെ 2 ശതമാനം വരുമത്​​. തെരുവിൽ കച്ചവടം ചെയ്യുന്ന കോടിക്കണക്കിന്​ തൊഴിലാളികളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. പൊതുഇടങ്ങളിലെല്ലാം ആളൊഴിഞ്ഞതോടെ വരുമാനം നിലച്ച്​, പലരും പട്ടിണിയിലായി.

ദുരിതത്തിലായി വ്യോമ-ട്രെയിൻ-മെട്രോ മേഖല

രാജ്യത്തെ വ്യോമ-ട്രെയിൻ-മെട്രോ ഗതാഗത മേഖലയിൽ നേരിട്ട സാമ്പത്തിക നഷ്​ടങ്ങളും കണ്ണുതള്ളുന്നതാണ്​. ഇന്ത്യൻ വിമാന കമ്പനികൾക്ക്​ 2019 ഏപ്രിൽ-ജൂൺ മാസക്കാലയളവിൽ 25,517 കോടി വരുമാനമുണ്ടായിരുന്നിടത്ത്​, 2020 ഏപ്രിൽ-ജൂൺ സമയത്ത്​ അത്​ 3,651 കോടിയായി ചുരുങ്ങി. സർവീസ് താൽക്കാലികമായി നിർത്തിവച്ചതിനാൽ ദില്ലി, ബാംഗ്ലൂർ, ലഖ്‌നൗ, ചെന്നൈ, കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനുകൾ മൊത്തം 2,000 കോടി രൂപയുടെ നഷ്ടമാണ്​ രേഖപ്പെടുത്തിയത്​. 2021 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ ട്രെയിൻ സർവീസുകളിൽ നിന്ന് ഇന്ത്യൻ റെയിൽ‌വേയ്ക്ക് 35,000 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ്​ കണക്കുകൂട്ടുന്നത്​.

ഭീമൻ നഷ്​ടം നേരിട്ട്​ ടൂറിസം മേഖല

ജൂൺ 30 വരെയുള്ള കണക്കുകളിൽ ഹോസ്​പിറ്റാലിറ്റി വ്യവസായത്തിൽ 1.25 ലക്ഷം കോടി രൂപയുടെ നഷ്​ടമായിരുന്നു​ രേഖപ്പെടുത്തിയത്​. ടൂറിസം മേഖലയും പാടെ തകർന്നു. മാർച്ച്​ മുതൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ്​ നിലച്ചതും ആഭ്യന്തര വിനോദ സഞ്ചാരത്തിൽ വന്ന കുറവും രാജ്യത്തെയും വിവിധ സംസ്ഥാനങ്ങളെയും സാമ്പത്തികമായി ഏറെ ബാധിച്ചു. അഞ്ചുകോടി തൊഴിലവസരങ്ങളാണ് വിനോദസഞ്ചാര മേഖലയില്‍ നഷ്ടമായതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം മുമ്പ്​ അറിയിച്ചിരുന്നു. അഞ്ച്​ ലക്ഷം കോടിയിലധികം രൂപയുടെ നഷ്​ടവും രേഖപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം തന്നെ നിർത്തിവെച്ച സാഹചര്യമാണ്​. ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് എന്നു മുതല്‍ ജീവന്‍വയ്ക്കുമെന്ന കാര്യത്തിലും വ്യക്​തതയില്ലാത്ത സാഹചര്യമാണ്​.

വിദ്യാഭ്യാസ മേഖലയെയും വിഴുങ്ങി മഹാമാരി

ആളുകൾ വീട്ടിലിരിക്കാൻ നിർബന്ധിതരായതിനാൽ മഹാമാരി വിദ്യാഭ്യാസ മേഖലയെയും കാര്യമായി ബാധിച്ചു. ലോക്​ഡൗൺ പ്രഖ്യാപിച്ചത്​ മുതൽ സ്​കൂളുകളും കോളജുകളും പൂർണ്ണമായും അടച്ചുപൂട്ടിയ നിലയിലാണ്​. ഒാൺലൈൻ ക്ലാസുകളുടെ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികൾ ഇപ്പോഴും പാടുപെടുകയാണ്​. നഗരത്തിലെയും പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും അധ്യാപകർക്കും വിദ്യാർഥികൾക്കും പെട്ടന്നുള്ള മാറ്റവുമായി പൊരുത്തപ്പെടാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്​.

നേട്ടമുണ്ടാക്കി മെഡിക്കൽ-ഫാർമസ്യൂട്ടിക്കൽ വ്യവസായം

ലോകം ലോക്​ഡൗണി​െൻറ പ്രതിസന്ധിയിൽ കിടന്ന്​ പുളയു​േമ്പാഴും വമ്പൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത്​ ഒാരോ രാജ്യങ്ങളിലെയും മെഡിക്കൽ-ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളാണ്​. ലോക്​ഡൗൺ കാലത്ത്​ മാത്രമായി എഫ്​.എം.സി.ജെ കമ്പനികൾ 1,897 ഹെൽത്ത്​, ഹൈജീൻ ​പ്രൊഡക്​ടുകളാണ്​ ലോഞ്ച്​ ചെയ്​തത്​. ലോക്​ഡൗണിന്​ മുമ്പുള്ള ആറ്​ മാസങ്ങളിൽ വെറും 102 ഉത്​പന്നങ്ങൾ മാത്രമാണ്​ അത്തരം കമ്പനികൾ അവതരിപ്പിച്ചതെന്നതും ഞെട്ടിക്കുന്നതാണ്​. പ്രധാനമായും ലിക്വിഡ്​ ടോയ്​ലെറ്റ്​ സോപ്പുകളും ആൻറിസെപ്​റ്റിക്​ ലിക്വിഡുകളും കൂടെ മറ്റനേകം പ്രൊഡക്​ടുകളും മാർക്കറ്റിലെത്തി.

(Image: PTI)

നോട്ട്​ നിരോധനവും ജിഎസ്​ടിയും പോലുള്ള വമ്പൻ പരാജയങ്ങൾ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദി സർക്കാറിനെ ബാധിച്ചിരുന്നില്ല. കോവിഡി​െൻറ​ പേരിൽ രാജ്യത്തെ സാമ്പത്തികമായി തകർത്ത മണ്ടൻ തീരുമാനങ്ങൾക്കും തങ്ങൾ വില കൊടുക്കേണ്ടി വരില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്​ ഭരണകൂടം. ബി.ജെ.പി അണികളും പ്രതിസന്ധികൾ കണ്ടില്ലെന്ന്​ നടിക്കുന്ന മട്ടിലാണ്​. ഉത്തരേന്ത്യൻ മാധ്യമങ്ങളാവ​ട്ടെ, ബഹുഭൂരിപക്ഷവും മനഃപൂർവ്വം പലതും അവഗണിക്കുകയും പ്രൈംടൈം ചർച്ചകളിൽ അപ്രധാന വിഷയങ്ങൾ കുത്തിക്കയറ്റാനുള്ള തിരക്കിലുമാണ്​.

പൗരത്വ പ്രക്ഷോഭകരെ വേട്ടയാടാനും കോവിഡ്​

തുല്യ പൗരത്വ അവകാശങ്ങൾ നിഷേധിക്കുന്ന സി‌എ‌എ-എൻ‌ആർ‌സിക്കെതിരെ പ്രതിഷേധിച്ചവരെ വേട്ടയാടാൻ തിരഞ്ഞെടുത്തതും ലോക്​ഡൗൺ കാലമായിരുന്നു. ഉമർ ഖാലിദ്​ അടക്കമുള്ള പൗരത്വ സമരക്കാരെ കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിച്ച്​ പ്രതിചേർക്കുകയും അന്യായമായി തടവിലാക്കുകയും ചെയ്​ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയും ചെയ്​തു.

ബോളിവുഡ്​ നടി കങ്കണ റണാവത്തിനെ കരുവാക്കി മഹാരാഷ്​ട്ര സർക്കാരിനെതിരെ നടത്തുന്ന രാഷ്​ട്രീയ നാടകവും ഇപ്പോൾ അരങ്ങേറുന്നുണ്ട്​.​ കോവിഡ്​ പ്രതിസന്ധിയും ജിഡിപിയും സാമ്പത്തിക തകർച്ചയിൽ നിന്നുള്ള കരകയറലു​മെല്ലാം ജനങ്ങൾ ഉയർത്തിക്കാട്ടാതിരിക്കാൻ, സുശാന്ത്​ സിങ് രജ്​പുതി​െൻറ മരണവും ​െഎ.പി.എല്ലും മറ്റ്​ വർഗീയ വിഷയങ്ങളും മുന്നോട്ട്​ വെച്ച്​ ചെക്​ പറയുകയാണ്​ എൻ.ഡി.എ സർക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdownunlock
Next Story