ലോക്ഡൗൺ നീട്ടി; നാലാംഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാംഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാലാംഘട്ട ലോക്ഡൗൺ നടപ്പാക്കുക. മെയ് 18ന് മുമ്പ് എല്ലാ വിശദവിവരങ്ങളും പുറത്തിറക്കും.
ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോഷിപ്പിക്കാനായി 20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജ് എന്ന പേരിലാണ് പദ്ധതി. ഇന്ത്യയുടെ ജി.ഡി.പി തുകയുടെ 10% വരുന്ന പാക്കേജാണിത്. സമസ്ത മേഖലകൾക്കും ഉത്തേജനം നൽകാനാണ് പാക്കേജെന്നും വിശദവിവരങ്ങൾ ധനമന്ത്രി നിർമല സീതാരമാൻ അടുത്തദിവസം അറിയിക്കും.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യതോൽക്കില്ല. ഒരു വൈറസ് ലോകത്തെ മൊത്തമായി തോൽപ്പിച്ചിരിക്കുന്നു. കോവിഡ് പോരാട്ടം നാലുമാസമായിരിക്കുകയാണ്. ലോകം ഒരു കുടുംബമാണെന്ന് ഇന്ത്യ ഉറച്ചുവിശ്വസിക്കുന്നു. ഇന്ത്യയുടെ മരുന്ന് ലോകത്തുടനീളമുള്ള പലർക്കും രക്ഷയായി. നമ്മുടെ ശ്രമങ്ങൾ ലോകത്തിെൻറ പ്രശംസക്ക് പാത്രമായി. ഇന്ത്യയുെട കഴിവിൽ ലോകം വിശ്വസിച്ചു തുടങ്ങി. 130 കോടി ജനം സ്വാശ്രയത്തിലേക്ക് പ്രതിജ്ഞയെടുത്തിരിക്കുന്നു.
ഇന്ത്യ ഇപ്പോൾ വികസന യാത്രയിൽ തിരിച്ചെത്തിയിരിക്കുകയാണ്. മികച്ച ഉൽപന്നങ്ങൾ പുറത്തിറക്കാൻ ഇന്ത്യക്കിന്ന് കഴിയും. ഇന്ത്യക്ക് സ്വാശ്രയ രാഷ്ട്രമായി മാറാൻ കഴിയും. ധീരമായ സാമ്പത്തിക നടപടികൾക്ക് ഇന്ത്യക്ക് പ്രാപ്തിയുണ്ട്. കഴിഞ്ഞ ആറു വർഷത്തെ പരിഷ്കാരങ്ങളുടെ ഫലമായി ഇന്ത്യ മുന്നോട്ടുപോവുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
