ലോക്ഡൗൺ: സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും ശമ്പളം കൊടുക്കണമെന്ന ഉത്തരവ് പിൻവലിച്ചു
text_fields
ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്ന് ഉത്തരവ് പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിച്ചത്. മുഴുവൻ ശമ്പളവും നൽകുകയെന്ന അധിക ഭാരത്തിൽ നിന്ന് കമ്പനികളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
മാർച്ച് 29നാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. സ്ഥാപനങ്ങൾ അടഞ്ഞു കിടന്നാലും ജീവനക്കാർക്ക് ശമ്പളം നൽകണമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. മാർച്ച് 29ലെ ഉത്തരവ് പിൻവലിക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.
അതേസമയം ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എൻ.വി രമണ, സഞ്ജയ് കൃഷ്ണ കൗൾ, ബി.ആർ. ഗാവി എന്നിവരടങ്ങിയ ബെഞ്ചിേൻറതായിരുന്നു ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
