Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ മാറ്റുമോ?...

ലോക്​ഡൗൺ മാറ്റുമോ? സാധ്യതകൾ ഇങ്ങനെ

text_fields
bookmark_border
lockdown
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഏർ​പ്പെടുത്തിയ ലോക്​ ഡൗൺ ഏപ്രിൽ 14ന്​ അവസാനിക്കുകയാണ്​. ലോക്​ഡൗണ ിൽ എന്ത്​ തീരുമാനമാവും കേന്ദ്രസർക്കാർ എടുക്കുകയെന്നതിനെ കുറിച്ച്​ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്​. ലോക്​ഡ ൗണിന്​ ശേഷമുള്ള നിയന്ത്രണങ്ങളെ കുറിച്ച്​ പഠിക്കാൻ 11 കമ്മിറ്റികളെ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ടെന്നാണ് ​ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്​.

തിങ്കളാഴ്​ച ആഭ്യന്തര സെക്രട്ടറി അജയ്​ ഭല്ലയുടെ നേതൃത്വത്തിൽ യോഗം ചേർന്ന്​ ലോക്​ഡൗൺ പിൻവലിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്​തിരുന്നു. ഇൗ യോഗത്തിൽ ലോക്​ഡൗൺ കാലാവധി കഴിഞ്ഞാലും അന്താരാഷ്​ട്ര വിമാനങ്ങൾക്ക്​ അനുമതി നൽകേണ്ടെന്ന ധാരണയായെന്നാണ്​ റിപ്പോർട്ടുകൾ.

ലോക്​ഡൗൺ മാറ്റുന്നതിൽ അന്തിമ തീരുമാനം ​െഎ.സി.എം.ആർ, എൻ.ഡി.എം.എ (ദേശീയ ദുരന്തനിവാരണ മാനേജ്​മ​െൻറ്​ അതോറിറ്റി) എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച്​ മാത്രമാവും ഉണ്ടാവുക. ഒാരോ ജില്ലകൾ കേന്ദ്രീകരിച്ച്​ ​െഎ.സി.എം.ആർ കോവിഡി​​െൻറ വ്യാപനത്തെ കുറിച്ച്​ വിവരങ്ങൾ ശേഖരിക്കും. ഇതി​​െൻറ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ തയാറാക്കും. ഇത്​ പരിഗണിച്ചാവും ലോക്​ഡൗൺ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാവുക.

നിലവിലെ റിപ്പോർട്ടുകളനുസരിച്ച്​ ഇന്ത്യയെ കോവിഡ്​ 19 വൈറസ്​ വ്യാപനത്തി​​െൻറ വ്യാപ്​തി അനുസരിച്ച്​​ മൂന്ന്​ മേഖലകളായി തിരിക്കും. ഗ്രീൻ, യെല്ലോ, റെഡ്​ എന്നീ സോണുകളായിരിക്കും ഉണ്ടാവുക. ​ഗ്രീൻ സോണിൽ വലിയൊരു വിഭാഗം സാമ്പത്തിക പ്രവർത്തനങ്ങൾക്കും അനുമതി നൽകും. യെല്ലോ സോണിൽ ചെറിയ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. റെ​ഡ്​സോണിൽ ലോക്​ഡൗൺ കുറച്ച്​ കാലത്തേക്ക്​ കൂടി തുടരും.

അന്തർസംസ്ഥാന തൊഴിലാളികളെ സാമൂഹിക അകലം പാലിച്ച്​ ട്രെയിനുകളിൽ നാട്ടിലെത്തിക്കണമെന്ന്​ ചില റിപ്പോർട്ടുകളിൽ ആവശ്യമുയർന്നിട്ടുണ്ട്​​. അഭ്യന്തര വിമാന സർവീസ്​ കർശന സുരക്ഷയോടെ ആരംഭിക്കണമെന്ന നിർദേശവും സർക്കാറിന്​ മുന്നിലുണ്ട്​. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാറി​​െൻറ പരിഗണനയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19
News Summary - Lock down in india-India news
Next Story