ഇതരസംസ്ഥാന തൊഴിലാളികളുമായി കേരളത്തിൽ നിന്നുപോയ ആദ്യ ട്രെയിൻ ഭുവനേശ്വറിലെത്തി
text_fieldsഭുവനേശ്വർ: കേരളത്തിൽനിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ആദ്യ ട്രെയിൽ ഭുവനേശ്വറിലെത്തി. ഞായറാഴ്ച രാവിലെയാണ് 1150 തൊഴിലാളികളുമായി പോയ ട്രെയിൻ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിലെത്തിയത്. തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പരിശ്രമിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിനും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നന്ദി അറിയിച്ചു.
കോവിഡ് കാലത്ത് ഒഡീഷ തൊഴിലാളികൾക്ക് എല്ലാവിധ പരിരകഷയും സുരക്ഷിതത്വവും ഉറപ്പാക്കി സുരക്ഷിതമായി തിരികെ എത്തിക്കാൻ സഹായിച്ച കേരള മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നു. ഓപറേഷൻ ശുഭയാത്രക്കായി സഹകരിച്ച റെയിൽവേ മന്ത്രിക്കും നവീൻ പട്നായിക് നന്ദി അറിയിച്ചു.
Thank Kerala Chief Minister @vijayanpinarayi for taking good care of stranded people of #Odisha during #COVID19 lockdown and cooperation to ensure their safe return. Thank @RailMinIndia for cooperation to Operation #ShubhaYatra.#OdishaCares pic.twitter.com/ypCe3OEhfn
— Naveen Patnaik (@Naveen_Odisha) May 3, 2020
സ്വദേശത്ത് എത്തിയ തൊഴിലാളികളെ പ്രാഥമിക പരിശോധനക്ക് ശേഷം പ്രത്യേക വാഹനങ്ങളിൽ അവരവരുടെ ജില്ലകളിലേക്ക് എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
