Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ക്​ഡൗണിന്​...

ലോക്ക്​ഡൗണിന്​ പുല്ലുവില; കർണാടകയിൽ രഥോത്സവത്തിൽ പ​െങ്കടുത്തത്​ ആയിരങ്ങൾ!

text_fields
bookmark_border
karnataka
cancel

ബംഗളൂരു: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോക്ക്​ഡൗൺ നീട്ടിയ സർക്കാർ തീരുമാനം കാറ്റിൽപറത്തി കർണാട കയിൽ രഥോത്സവത്തിൽ പ​െങ്കടുത്തത്​ ആയിരങ്ങൾ. വ്യാഴാഴ്​ച ​പുലർച്ചെ അഞ്ചിന്​ കലബുറഗി ചിറ്റാപൂർ റാവൂരിലെ സിദ്ധ ​ലിംഗേശ്വര യാത്ര ചടങ്ങിലാണ്​ ആയിരങ്ങൾ പ​െങ്കടുത്തത്​. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച്​ ആഘോഷത് തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത്​ ആദ്യ കോവിഡ്​ 19 മരണം റിപ്പോർട്ട്​ ചെയ്​ത ജില്ലകൂടിയാണ്​ വടക്കൻ കർണാടകയിലെ കലബുറഗി.

രഥയാത്രക്ക്​ മുമ്പുള്ള ചടങ്ങായ ‘പല്ലക്കി സേവ’ ബുധനാഴ്​ച വൈകീട്ട്​ നടന്നിരുന്നു. രഥോത്സവം റദ്ദാക്കുമെന്ന്​ സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്​റ്റ്​ അറിയിച്ചിരുന്നെങ്കിലും താലൂക്ക്​ ഭരണാധികാരികളെ വിവരമറിയിക്കാതെ വ്യാഴാഴ്​ച രാവിലെ ചടങ്ങ്​ നടത്തുകയായിരുന്നു. ​ക്ഷേത്ര ഭരണാധികാരികൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന്​ ചിറ്റാപൂർ തഹസിൽദാർ ഉമാകാന്ത്​ ഹള്ളെ പ്രതികരിച്ചു. ക്ഷേത്ര ട്രസ്​റ്റിനും ആഘോഷത്തിൽ പ​െങ്കടുത്ത ഭക്​തർക്കുമെതിരെ തഹസിൽദാറി​​െൻറ നിർദേശപ്രകാരം പൊലീസ്​ കേ​സെടുത്തു.

ഏപ്രിൽ 10ന്​ കർണാടകയിലെ തുമകുരു ഗുബ്ബിയിൽ ബി.ജെ.പി എം.എൽ.എയുടെ ജന്മദിനാഘോഷ പാർട്ടി സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ എം.എൽ.എയെ ഒഴിവാക്കി പൊലീസ്​ കേസ്​ രജിസ്​ററർ ചെയ്​തിരുന്നു. വ്യാഴാഴ്​ച വരെ കർണാടകയിൽ 315 പേർക്കാണ്​ കോവിഡ്​ 19 സ്​ഥിരീകരിച്ചത്​. 13 പേർ മരണമടയുകയും 82 പേർ രോഗമുക്​തി നേടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19
News Summary - Lock down case in karntaka-India news
Next Story