Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​​രാജ്യത്ത്​ സമ്പൂർണ്ണ...

​​രാജ്യത്ത്​ സമ്പൂർണ്ണ ലോക്ക്​ഡൗൺ - നരേന്ദ്ര മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: ​കോവിഡ്​ വ്യാപനം തടയാൻ 21 ദിവസത്തെ ദേശവ്യാപക കർഫ്യൂ. എല്ലാ സംസ്​ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മൂന്നാഴ്​ച സമ്പൂർണമായി അടച്ചിടാനുള്ള തീരുമാനം​ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​ പ്രഖ്യാപിച്ചത്​. രാജ്യത്ത െ അഭിസംബോധനചെയ്​താണ്​ ഇക്കാര്യം അറിയിച്ചത്​. ലോക്​ഡൗൺ അർധരാത്രി പ്രാബല്യത്തിൽ വന്നു.

ഇത്രയും ദീർഘമായ ല ോക്​ഡൗൺ മറ്റൊരു രാജ്യവും സ്വീകരിച്ചിട്ടില്ല. വൈറസി​​െൻറ കണ്ണികൾ മുറിക്കാൻ വീടുകളിൽനിന്ന്​ ആരും പുറത്തിറങ ്ങാതിരിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. അതുകൊണ്ട്​ ഈ ബന്ധനം ജനങ്ങൾ ഒറ്റക്കെട്ടായി സ്വീകരിച്ചേ മതിയാവൂ. 21 ദിവസം അതിനു കഴിഞ്ഞില്ലെങ്കിൽ പല കുടുംബങ്ങളേയും എന്നെന്നേക്കുമായി ഇല്ലാതാക്കി ​ഇന്ത്യയെ വൈറസ്​ 21 വർഷം പുറകിലേക്ക്​ നയിക്കും.

അവശ്യസാധനങ്ങൾക്ക്​ മുടക്കം വരാതിരിക്കാൻ സർക്കാർ ശ്രമിക്കും. ​കോവിഡ്​ പ്രതിരോധത്തിന്​ 15,000 കോടി രൂപ ചെലവിടും. സ്രവ പരിശോധന, സംരക്ഷണ സാമഗ്രികൾ, സമ്പർക്ക വിലക്കുള്ളവർക്ക്​ വേണ്ട കിടക്കകൾ, ഐ.സി.യു, വ​െൻറിലേറ്റർ തുടങ്ങിയ ആവശ്യങ്ങൾക്ക്​ ഈ തുക ചെലവിടും. ആദ്യ ഘട്ടത്തിൽ 67 ദിവസം​ കൊണ്ട്​ ലക്ഷം പേരെയാണ്​ കോവിഡ്​ പിടികൂടിയത്​. തൊട്ടടുത്ത 12 ദിവസം കൊണ്ട്​ രണ്ടു ലക്ഷം പേർ വൈറസ്​ ബാധിതരായി. അടുത്ത നാലു ദിവസം കൊണ്ടുമാത്രം കൊറോണ ബാധിതരുടെ എണ്ണം മൂന്നു ലക്ഷമായി. അത്ര വേഗം പടരുന്ന വ്യാധിയുടെ ഗൗരവം ഓരോരുത്തരും ഉൾക്കൊള്ളണം.

യു.എസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യ, ആശുപത്രി സംവിധാനങ്ങൾ വിപുലമായിട്ടും കോവിഡ്​ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്​ കടുത്ത നടപടിയിലേക്ക്​ കടക്കുന്നത്​. സാമൂഹിക അകലം പാലിച്ച്​ വൈറസി​​െൻറ കണ്ണി മുറിക്കുകയല്ലാതെ വഴിയില്ല. സർക്കാർ നിർദേശം പാലിച്ച്​ ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ കഴിഞ്ഞ രാജ്യങ്ങളാണ്​ മഹാമാരിയെ അതിജീവിച്ചത്​. ഒരാവശ്യത്തിനും വീടിനു പുറത്തിറങ്ങരുത്​. വാതിൽപ്പടിയിൽ വിലക്കി​​െൻറ ലക്ഷ്​മണരേഖയുണ്ടെന്ന്​ ഓർക്കണം. മറ്റു രോഗമുള്ളവരെമാത്രം വീഴ്​ത്തുന്ന വൈറസാണിതെന്ന തെറ്റിധാരണ വേണ്ട.

ഫലത്തിൽ കർഫ്യൂതന്നെയാണ്​ നടപ്പാക്കുന്നത്​. ഞായറാഴ്​ച നടത്തിയ ജനത കർഫ്യൂവിനേക്കാൾ കടുത്തത്​. സംസ്​ഥാനങ്ങൾ നടത്തുന്ന പ്രതിരോധ ശ്രമങ്ങൾ എല്ലാവരും ഗൗരവത്തിലെടുക്കണം. ഓരോരുത്തരുടെയും ജീവനാണ്​ പ്രധാന​ം -പ്രധാനമ​ന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India News
News Summary - lock down in all country modi
Next Story