Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധനാജ്ഞയും പൊലീസ് ഇടപെടലും; ബാലറ്റ് പേപ്പറിലെ സമാന്തര വോട്ടെടുപ്പിൽനിന്ന് പിന്മാറി നാട്ടുകാർ

text_fields
bookmark_border
നിരോധനാജ്ഞയും പൊലീസ് ഇടപെടലും; ബാലറ്റ് പേപ്പറിലെ സമാന്തര വോട്ടെടുപ്പിൽനിന്ന് പിന്മാറി നാട്ടുകാർ
cancel

മുംബൈ: ബി.ജെ.പി സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭിച്ചതിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ സംശയമുന്നയിച്ച് നടത്താനിരുന്ന ബാലറ്റ് പേപ്പറിലെ സമാന്തര വോട്ടെടുപ്പിൽനിന്ന് പിന്മാറി മഹാരാഷ്ട്രയിലെ ഗ്രാമീണർ. സോ​ലാ​പു​ർ ജി​ല്ല​യി​ലെ മ​ൽ​ശി​റാ​സ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട മാ​ർ​ക​ഡ്​​വാ​ഡി​യി​ലെ ഗ്രാമവാസികളാണ് ബാലറ്റ് പേപ്പർ വോട്ടെടുപ്പിൽനിന്ന് പിന്മാറിയത്. പൊലീസ് വിന്യാസവും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പിന്മാറ്റം. വ്യാ​ഴാ​ഴ്ച​വ​രെ പ്ര​ദേ​ശ​ത്ത്​ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എൻ.സി.പിയുടെ (എസ്.പി) ഉത്തംറാവു ജാൻകർ ബി.ജെ.പിയുടെ മുൻ എം.എൽ.എ രാം സത്പുതേയെ പരാജയപ്പെടുത്തിയ മ​ൽ​ശി​റാ​സ് മണ്ഡലത്തിന് കീഴിലാണ് മാ​ർ​ക​ഡ്​​വാ​ഡി​ ഗ്രാമം. തെരഞ്ഞെടുപ്പിൽ ജാൻകർ വിജയിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥിക്ക് മാ​ർ​ക​ഡ്​​വാ​ഡി​ ഗ്രാമത്തിൽ ലീഡ് ലഭിച്ചതാണ് നാട്ടുകാരിൽ സംശയത്തിനിടയാക്കിയത്. ഗ്രാമത്തിൽനിന്നും ഒരിക്കലും ബി.ജെ.പി സ്ഥാനാർഥി രാം സത്പുതെക്ക് ലീഡ് ലഭിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

രാം ​സ​ത്​​പു​തെ​ക്ക്​ 1,003 വോ​ട്ട്​ ലഭിച്ചെന്നാണ് കണക്ക്. എന്നാൽ, 150ലേ​റെ വോ​ട്ട്​ ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ സ​ത്​​പു​തെ​ക്ക്​ കി​ട്ടി​ല്ലെ​ന്ന്​ നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഡാറ്റയെ വെല്ലുവിളിച്ച് ബാലറ്റ് പേപ്പറിലൂടെ സമാന്തര തെരഞ്ഞെടുപ്പ് നടത്തി ഇക്കാര്യം തെളിയിക്കാൻ ഗ്രാമവാസികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, കടുത്ത നടപടികളുമായി ജില്ല ഭരണകൂടം രംഗത്തെത്തിയതോടെ ഗ്രാമവാസികൾ പിന്മാറുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - locals withdrew from parallel voting on the ballot paper in Maharashtra
Next Story