Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ ദുരന്തം:...

ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റി​െൻറ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ നാട്ടുകാർ പ്രതിഷേധത്തിൽ

text_fields
bookmark_border
ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റി​െൻറ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ നാട്ടുകാർ പ്രതിഷേധത്തിൽ
cancel

അമൃത്​സർ: പഞ്ചാബിലെ അമൃത്​സറിലെ ട്രെയിൻ ദുരന്തത്തിൽ പ്രതിഷേധിച്ച്​ നാട്ടുകാർ ജോദ പഥക്​ റെയിൽ പാതയിൽ കുത്തിയിരിപ്പ്​ സമരം നടത്തുന്നു. ദസറ ആഘോഷം കാണുന്നതിനായി റെയിൽ പാളത്തിൽ കയറിനിന്ന ആളുകളുടെ മേൽ ​െട്രയിൻ പാഞ്ഞുകയറി 61 പേർ മരിച്ച സംഭവത്തിൽ ലോക്കോ പൈലറ്റിനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ടാണ്​ പ്രതിഷേധം.

നാട്ടുകാർ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണെന്നും പാത ഒഴിഞ്ഞുകൊടുക്കാൻ തയാറാകുന്നില്ലെന്നും ​െപാലീസ്​ പറഞ്ഞു. ശനിയാഴ്​ച മുതലാണ്​ നാട്ടുകാർ സമരം തുടങ്ങിയത്​. പ്രദേശം കനത്ത പൊലീസ്​ വലയത്തിലാണ്​. ദ്രുതകർമ സേനയും സ്​ഥലത്തെത്തിയിട്ടുണ്ട്​.

അപകടത്തിൽ മരിച്ച 61 പേരിൽ 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്​. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തകെയാണെന്നും പ്ര​േദശിക അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം അപകട സ്​ഥലം സന്ദർശിച്ച പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentmalayalam newsOunjab Train Accident
News Summary - Locals sit-in protest at Amritsar train accident site -India News
Next Story