Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് വ്യാപനത്തെ ച്ചൊല്ലി തര്‍ക്കം: ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനം

text_fields
bookmark_border
കോവിഡ് വ്യാപനത്തെ ച്ചൊല്ലി തര്‍ക്കം:  ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനം
cancel

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ ച്ചൊല്ലിയുള്ള വാക്തര്‍ക്കത്തെതുടര്‍ന്ന് ഗൗതം നഗറില്‍ രണ്ട് ഡോക്ടര്‍മാരെ നാട്ടുകാര്‍ ആക്രമിച്ചതായി ദില്ലി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചാണ് ഈ സംഭവം നടന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്), സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച ഗൗതം നഗറിലെ ഭഗത് സിംഗ് വര്‍മ പരാന്തെവാലയുടെ കടയില്‍ പോയി ഭഗത് സിങ്ങിനൊപ്പം ഏതാനും ഡോക്ടര്‍മാര്‍ മദ്യപിച്ചിരുന്നതായും, ഇതിനിടയില്‍ ഡോക്ടര്‍മാരും കടയുടമയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഡോക്ടര്‍മാരാണ് കൊറോണ പടര്‍ത്തുന്നതെന്ന് പറഞ്ഞാണ്, ആക്രമണം നടന്നത്.

രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കടയുടമ ഭഗത് സിംഗ് വര്‍മ്മയ്ക്കും മകന്‍ അഭിഷേകിനും പരിക്കേറ്റു. ഇരുവിഭാഗത്തിന്‍െറ പരാതി സ്വീകരിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Locals attack doctors in Delhi over COVID-19 spread
Next Story