Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈയിൽ ട്രെയിൻ...

ചെന്നൈയിൽ ട്രെയിൻ പ്ലാറ്റ്​ഫോമിലേക്ക്​ ഇടിച്ചുകയറി; എൻജിൻ ഡ്രൈവർക്ക്​ പരിക്ക്​

text_fields
bookmark_border
ചെന്നൈയിൽ ട്രെയിൻ പ്ലാറ്റ്​ഫോമിലേക്ക്​ ഇടിച്ചുകയറി; എൻജിൻ ഡ്രൈവർക്ക്​ പരിക്ക്​
cancel
camera_alt

ചെന്നൈ ബീച്ച്​ റെയിൽവേ സ്​റ്റേഷനിൽ നിയന്ത്രണംവിട്ട ട്രെയിൻ പ്ലാറ്റ്​ഫോമിലേക്ക്​ ഇടിച്ചുകയറിയ നിലയിൽ

Listen to this Article


ചെന്നൈ: നഗരത്തിലെ ബീച്ച്​ റെയിൽവേ സ്​റ്റേഷനിൽ നിയന്ത്രണംവിട്ട സബർബൻ ട്രെയിൻ വൻ ശബ്ദത്തോടെ പ്ലാറ്റ്​ഫോമിലേക്ക്​ ഇടിച്ചുകയറി. സംഭവത്തിൽ എൻജിൻ ഡ്രൈവർ ശങ്കറിന്​ പരിക്കേറ്റു. അവധി ദിനമായതിനാൽ പ്ലാറ്റ്​ഫോമിൽ ആളുകൾ കുറവായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്.


എൻജിൻ ഡ്രൈവർ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാറ്റ്​ഫോമിലുണ്ടായിരുന്ന തൂപ്പു ജീവനക്കാർ ഓടി മാറി. ഞായറാഴ്ച ഉച്ചക്കുശേഷം ബേസിൻ ബ്രിഡ്ജ്​ യാർഡിൽനിന്ന്​ താമ്പരം റെയിൽവേ സ്​റ്റേഷനിലേക്ക്​ പോവുകയായിരുന്ന ട്രെയിനാണ്​ അപകടത്തിൽപെട്ടത്​. യാത്രക്കാർ ഉണ്ടായിരുന്നില്ല.


ഒന്നാമത്​ പ്ലാറ്റ്​ഫോമിന്‍റെ ഭിത്തികളും മേൽക്കൂരയും അടഞ്ഞുകിടന്ന ചില കടകളും ഭാഗികമായി തകർന്നു. ബ്രേക്ക്​ നഷ്ടപ്പെട്ടതാണ്​ അപകട കാരണമെന്ന്​ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്​. റെയിൽവേ പൊലീസ്​ കേസെടുത്തു. ഉന്നത റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരി​ശോധന നടത്തി.


Show Full Article
TAGS:train derailed Chennai train accident train 
News Summary - Local train derails in Chennai Beach station
Next Story