Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൂത്തുകുടി: സമരക്കാരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത് 

text_fields
bookmark_border
തൂത്തുകുടി: സമരക്കാരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത് 
cancel

ചെന്നൈ: തൂത്തുകുടിയിൽ സമരക്കാർക്ക് നേരെയുള്ള വെടിവെപ്പ് ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു. സമരക്കാർക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബസിന് മുകളിൽ കയറിയ കമാൻഡോ സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 

അതേസമയം, വെടിവെപ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കില്ലെന്ന്  പ്രഖ്യാപിച്ച് ബന്ധുക്കൾ രംഗത്തുവന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചു. 

വെടിവെപ്പിൽ മരണ സംഖ്യ 11 ആയി. 100ഒാളം പേർക്കാണ് സംഭവത്തിൽ​ പരിക്കേറ്റത്. വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.  കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ പ​ത്ത്​ ല​ക്ഷം​ രൂ​പ വീ​തം ധ​ന​സ​ഹാ​യം​ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​. 

തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന സ്​റ്റെർലൈറ്റി​​​​െൻറ കോപ്പർ പ്ലാൻറിന്​ 25 വർഷത്തെ ലൈസൻസ്​ അവസാനിക്കാനിരി​െക്ക അത്​ പുതുക്കി നൽകാനുള്ള തീരുമാനമാണ്​ ജനങ്ങളെ പ്രകോപിതരാക്കിയത്​. വാ​ത​ക ചോ​ർ​ച്ച​യെ​തു​ട​ർ​ന്ന്​ മു​മ്പ്​ പ​ല​ത​വ​ണ നാ​ട്ടു​കാ​രി​ൽ ആ​രോ​ഗ്യ​പ്ര​ശ്​​നം സൃ​ഷ്​​ടി​ച്ചി​ട്ടു​ള്ള കോ​പ്പ​ർ പ്ലാ​ൻ​റ്​ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ടാണ് സമരവുമായി ജനങ്ങൾ രംഗത്തെത്തിയത്. ​
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Local police in Tuticorin seen with assault rifles to disperse protesters demanding a ban on Sterlite Industries-India News
Next Story