Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായ്​പകൾ...

വായ്​പകൾ എഴുതിത്തള്ളുന്നത്​ ഫാഷനായെന്ന്​ വെങ്കയ്യ നായിഡു

text_fields
bookmark_border
വായ്​പകൾ എഴുതിത്തള്ളുന്നത്​ ഫാഷനായെന്ന്​ വെങ്കയ്യ നായിഡു
cancel

മുംബൈ: അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വായ്​പകൾ എഴുതിത്തള്ളുന്നത്​  ഫാഷനായി മാറിയിരിക്കുകയാണ്​. എന്നാൽ അടിയന്തരഘട്ടങ്ങളിൽ മാത്രമേ സംസ്ഥാനങ്ങൾ  വായ്​പ എഴുതിത്തള്ളുന്ന നടപടിയിലേക്ക്​ പോകാവൂ. കർഷകരുടെ കടങ്ങൾ ഒഴിവാക്കി നൽകുകയല്ല ശാശ്വത പരിഹാരമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മുംബൈയിൽ മുനിസിപ്പാലിറ്റി ബോണ്ട്​ പരിപാടിയിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കർഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ്​ വേണ്ടത്​. അവരെ ദുരിതത്തിലേക്ക്​ നയിക്കാതെ ശ്രദ്ധിക്കുകയാണ്​ സംസ്ഥാനങ്ങൾ ചെയ്യേണ്ടതെന്നും വെങ്കയ്യനായിഡു പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക വായ്​പകൾ എഴുതിത്തള്ളുന്ന സാഹചര്യത്തിലാണ്​ കേന്ദ്രമന്ത്രിയുടെ പരാമാർശം.  

മഹാരാഷ്​ട്ര, ഉത്തർപ്രദേശ്​, പഞ്ചാബ്​, കർണാടക എന്നീ സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചിരുന്നു. എന്നാൽ വായ്​പകൾ എഴുതിത്തളളുന്ന സംസ്ഥാനങ്ങൾ തന്നെ അതിനുള്ള പണം കണ്ടെത്തണമെന്ന്​ നേരത്തെ കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venkaiah Naiduloan waiver
News Summary - Loan waiver has become fashion, should be waived in extreme situations: Naidu
Next Story