വായ്പ തട്ടിപ്പ്: ഹൈകോടതിയിൽ അനിൽ അംബാനിക്ക് തിരിച്ചടി
text_fieldsAnil ambani
മുംബൈ: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി അനിൽ അംബാനിക്കും റിലയൻസ് കമ്യൂണിക്കേഷൻസിനും എതിരായ ബാങ്കുകളുടെ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ബോംബെ ഹൈകോടതി. വായ്പ വകമാറ്റിയത് അടക്കമുള്ള തട്ടിപ്പുകൾ ഫോറൻസിക് ഓഡിറ്റിങ്ങിൽ കണ്ടെത്തിയ ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ അനിലിന്റെയും റിലയൻസ് കമ്യൂണിക്കേഷൻസിന്റെയും അക്കൗണ്ടുകൾക്കെതിരെ നടപടി ആരംഭിച്ചിരുന്നു. ഇതിനെതിരെ അനിൽ നൽകിയ ഹരജിയിൽ നടപടി തടഞ്ഞ് ബോംബെ ഹൈകോടതി സിംഗിൾ ബെഞ്ച് മാസങ്ങൾക്കുമുമ്പ് ഇടക്കാല ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ബാങ്കുകൾ നൽകിയ അപ്പീലിലാണ് തിങ്കളാഴ്ച ഡിവിഷൻ ബെഞ്ച് വിധിയുണ്ടായത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അനുകരണീയമല്ലാത്തതുമാണെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുംവരെ വിധി മരവിപ്പിക്കണമെന്ന അനിൽ അംബാനിയുടെ അപേക്ഷയും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

