Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.എ...

എൻ.ഡി.എ യോഗത്തിനെത്തിയില്ല; ചർച്ചയായി ചിരാഗ്​ പാസ്വാന്‍റെ അസാന്നിധ്യം

text_fields
bookmark_border
NDA victory in Bihar because of Modi: Chirag Paswan
cancel

ന്യൂഡൽഹി: ശനിയാഴ്ച പാർലമെന്‍റ്​ പരിസരത്ത്​ നടന്ന എൻ.ഡി.എ യോഗത്തിൽ ലോക്​ ജനശക്​തി പാർട്ടി അധ്യക്ഷൻ ചിരാഗ്​ പാസ്വാൻ എത്താതിരുന്നത്​ ചർച്ചയാകുന്നു. എന്നാൽ പാർട്ടി ഇപ്പോഴും എൻ.ഡി.എയുടെ ഭാഗമാണെന്നും ആ​േരാഗ്യപരമായ കാരണങ്ങളെ തുടർന്നാണ്​ ചിരാഗ്​ യോഗത്തിനെത്താതിരുന്നതെന്നും പാർട്ടി നേതാക്കൾ പ്രതികരിച്ചു.

'കഴിഞ്ഞ കുറച്ച്​ ദിവസമായി ചിരാഗിന്​ നല്ല സുഖമില്ല. പനിയാണ്​. അതുകൊണ്ട്​ ത​ന്നെ ബംഗാളിൽ നിന്നും അസമിൽ നിന്നും വന്ന പാർട്ടി പ്രവർത്തകർക്ക്​ അദ്ദേഹ​െത്ത കാണാനായില്ല. യോഗത്തിന്​ ചിരാഗിന്​ ക്ഷണമുണ്ടായിരുന്നു. അദ്ദേഹം നേരത്തെ പറഞ്ഞിരു​െന്നങ്കിൽ ഞാൻ യോഗത്തിൽ പ​ങ്കെടുക്കുമായിരുന്നു' -എൽ.ജെ.പി സെക്രട്ടറി ജനറൽ അബ്​ദുൽ ഖാലിക്​ പറഞ്ഞു.

പാർട്ടിയുടെ പ്രവർത്തന മണ്ഡലം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ബംഗാൾ, അസം നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക്​ പുറത്ത്​ ഒറ്റക്ക്​ മത്സരിച്ച എൽ.ജെ.പിക്ക്​ ഒരുസീറ്റ്​ മാത്രമാണ്​ നേടാനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAChirag PaswanLJP
News Summary - LJP chief chirag paswan not present at NDA meeting
Next Story